Deshabhimani

അധികാരികളേ; ഇത്‌ കലാകാരരുടെ തെരുവ്‌

manaveeyam
വെബ് ഡെസ്ക്

Published on Nov 15, 2026, 05:55 AM | 1 min read

തിരുവനന്തപുരം: മാനവീയം വീഥിയെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും നടത്തുന്നത്‌ ആവിഷ്‌കാരസ്വാതന്ത്ര്യം തടയാനുള്ള നീക്കം. കാവാലം നാരായണപ്പണിക്കരും ആർട്ടിസ്റ്റ്‌ നന്പൂതിരിയുമെല്ലാം ജീവൻപകർന്ന തെരുവിന്‌ രാഷ്‌ട്രീയപ്പൂട്ടിടുകയാണ്‌ ഭരണാധികാരികൾ. വെള്ളയന്പലത്തെ 300 മീറ്ററോളം നീളമുള്ള റോഡ്‌ ‘മാനവീയം വീഥി’യായത്‌ ആരുടെയും ഇഷ്‌ടദാനത്തിലൂടെയല്ല. തെരുവിൽ നാടകം കളിച്ചും പടംവരച്ചും പാട്ടുപാടിയുമൊക്കെ നടന്ന ഒരുകൂട്ടം കലാകാരരുടെ ആവശ്യമാണ്‌ 2001ൽ നായനാർ സർക്കാർ അംഗീകരിച്ചത്‌. 25 വർഷമായി ഇവിടെ നിരവധി കൂട്ടായ്‌മകൾ പ്രവർത്തിക്കുന്നു. ലോകത്ത്‌ നടക്കുന്ന യുദ്ധങ്ങൾക്കെതിരെയും സമാധാനധ്വംസനത്തിനെതിരെയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെയുമെല്ലാം പ്രതികരിക്കാൻ കലാകാരർ ഇവിടെ ഒത്തുചേരാറുണ്ട്‌.

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരും അദ്ദേഹത്തിന്റെ സോപാനം തിയറ്ററും മാനവീയത്തിന്റെ ജീവനാഡികളായിരുന്നു. 2015 ആഗസ്തിൽ കാവാലത്തിന്റെ നാടകം ‘അവനവൻകടന്പ’യുടെ 40–ാം വാർഷികം ആഘോഷിച്ചത്‌ ഇ‍ൗ തെരുവിലാണ്‌. നെടുമുടി വേണു ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഇവിടെ നാടകവുമായി എത്തിയപ്പോൾ ജനം ഇരുകൈയുംനീട്ടി സ്വീകരിച്ചു. കാവാലം നാരായണപ്പണിക്കരും അവശതകൾ മറന്ന്‌ അവർക്കൊപ്പമുണ്ടായിരുന്നു. ആർട്ടിസ്റ്റ്‌ നന്പൂതിരി ഉൾപ്പെടെയുള്ള കലാകാരന്മാരുടെയും വിഖ്യാത പോളിഷ്‌ സംവിധായകൻ ക്രിസ്റ്റോഫ്‌ സനൂസി ഉൾപ്പെടെയുള്ളവരുടെയും ഒപ്പ്‌ മാനവീയത്തിന്റെ ചുവരുകളിൽ പതിപ്പിച്ചിട്ടുണ്ട്‌. രൂപീകരണവേളയിൽ പതിനഞ്ചോളം സാംസ്‌കാരികസംഘടനകളാണ്‌ ഇവിടെ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്നത്‌. ഇപ്പോൾ ഇരട്ടിയായി. ഒരു സംഘടനയും സർക്കാരിന്റെയും കോർപറേഷന്റെയും രജിസ്‌ട്രേഷനും പണവും പറ്റിയല്ല പ്രവർത്തിക്കുന്നത്‌.

മാനവീയം വീഥി രൂപീകരിച്ചശേഷം, യുഡിഎഫ്‌ അധികാരത്തിലെത്തുന്പോഴെല്ലാം അതിനെ തകർക്കുന്നതിനുള്ള ശ്രമം നടന്നിട്ടുണ്ട്‌. കലാകാരരുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട്‌ പിഡബ്ല്യുഡി ഗേറ്റ്‌ സ്ഥാപിക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായ എതിർപ്പ്‌ ഉയർന്നിരുന്നു. സാംസ്‌കാരികത്തെരുവായി വികസിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2013ൽ സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ലെനിൻ രാജേന്ദ്രൻ, എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെയുള്ളവർ ഇവിടെ മനുഷ്യച്ചങ്ങലയും തീർത്തു. സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ മാനവീയം വീഥിയെ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നിർദേശം സമർപ്പിച്ചതും അതിനുള്ള രൂപരേഖ നൽകിയതും ഇവിടത്തെ കലാകാരരായിരുന്നു. കോർപറേഷൻ ഭരണം ബിജെപിയുടെ കൈകളിലെത്തിയതോടെ യുഡിഎഫ്‌ സർക്കാർ നിലപാടിനെ അവരും പിന്തുണയ്‌ക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

03

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

04

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

05

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
deshabhimani section

Recommended

Deshabhimani
Home