Deshabhimani

ന​ൽ​ഗോണ്ട ഒരുങ്ങി: കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

All India Kisan Sabha
വെബ് ഡെസ്ക്

Published on Nov 15, 2026, 06:05 AM | 1 min read

മല്ലറെഡ്ഡി നഗർ (നൽഗൊണ്ട) : മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരായി രാജ്യമെങ്ങും കർഷകരെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുള്ള അഖിലേന്ത്യ കിസാൻസഭയുടെ 36–ാം അഖിലേന്ത്യാ സമ്മേളനത്തിന്‌ തെലങ്കാനയിലെ നൽഗൊണ്ടയിൽ ഞായറാഴ്‌ച തുടക്കമാകും. ലക്ഷത്തിലേറെ കർഷകർ അണിനിരക്കുന്ന റാലിയോടെയാണ്‌ നാലുദിവസം നീളുന്ന സമ്മേളനം ആരംഭിക്കുക. അയ്യായിരത്തിലേറെ റെഡ്‌ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രകടനമായെത്തുന്ന പ്രവർത്തകർ നാഗാർജുന കോളേജ്‌ ഗ്ര‍ൗണ്ടിൽ ഒത്തുചേരും. പൊതുയോഗം സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും.

കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും. തിങ്കളാഴ്‌ച സാരംപ്പള്ളി മല്ലറെഡ്ഡി നഗറിൽ (ജിഎം കൺവെൻഷൻ സെന്റർ) പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. അശോക്‌ ധാവ്‌ളെ പതാക ഉയർത്തും. വി എസ്‌ അച്യുതാനന്ദൻ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വിജൂ കൃഷ്‌ണൻ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരായി രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ ഉയരുന്ന ഘട്ടത്തിലാണ് സമ്മേളനം ചേരുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷകസമരത്തിൽ കിസാൻസഭ നിർണായക പങ്ക്‌ വഹിച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക്‌ കർഷകസംഘടനകളുടെ ഐക്യത്തോടെയുള്ള ചെറുത്തുനിൽപ്പ്‌ നിർണായകമായി. അടിച്ചമർത്തൽ നിലപാടുകൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരായ ഭാവിയിലെ ഐക്യപോരാട്ടങ്ങൾക്കും നൽഗൊണ്ട സമ്മേളനം വഴികാട്ടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

04

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

05

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
deshabhimani section

Recommended

Deshabhimani
Home