തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടം: ലഹരി വസ്തുക്കളുമായി യുവാവിനെ എക്സൈസ് സ്പെഷ്യൻ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാങ്ങപ്പാറ വാടക വീട്ടിൽ നിന്നുമാണ് കുടപ്പനകുന്ന് സ്വദേശിയും നേരത്തെ 250 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലുമായ സിദ്ധാർഥിനെ(27) എക്സൈസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെത്തുടർന്നായിരുന്നു സിദ്ധാർഥ് താമസിക്കുന്ന പാപ്പാറയിലെ വീട് ശനി പുലർച്ചെ എക്സൈസ് പരിശോധിച്ചത്. പരിശോധനയിൽ 500 ഗ്രാം ഹാഷിഷ് ഓയിൽ, 23 ഗ്രാം എംഡിഎംഎ , 90 എൽഎസ്ഡി സ്റ്റാമ്പ് , 3ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ഒഡീഷയിൽ നിന്നും 250 കിലോഗ്രാം കഞ്ചാവ് കൊണ്ടു വന്ന കേസിൽ സിദ്ധാർഥിനെ 3 വർഷം മുമ്പ് എക്സൈസ് ടീം പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വാടക വീട് എടുത്ത് ചെറുകിട കച്ചവടക്കാർക്കും വിദ്യാർഥികൾക്കും ലഹരി വസ്തുക്കൾ എത്തിച്ചു നൽകുകയായിരുന്നു. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്.










0 comments