സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർഥിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

പ്രതീകാത്മകചിത്രം
കൊല്ലം : സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയില്‍. കൊല്ലം രണ്ടാംകുറ്റി സ്വദേശിയാണ് പിടിയിലായത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കൊല്ലം സ്വദേശിനിയായ പെൺകുട്ടിയിൽ നിന്ന് ഇയാൾ 10,000 രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട കുട്ടിയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി തന്റെ സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷമാണ് ഇവിടെ നിന്നു രക്ഷപ്പെട്ടത്.









0 comments