Deshabhimani

സ്റ്റാർ നൈറ്റ് സംഗീത പരിപാടി സലാലയിൽ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

MI
വെബ് ഡെസ്ക്

Published on Oct 13, 2026, 07:46 AM | 1 min read

സലാല: അൽ ഷാദി ഗ്രൂപ്പ്‌ സലാലയിൽ സംഘടിപ്പിക്കുന്ന സ്റ്റാർ നൈറ്റ് സംഗീത വിരുന്നിന്റെ ടിക്കറ്റ് ലോഞ്ചിങ് ആർട്ട് ഓഫ് സ് പൈസസ്‌ റസ്റ്റോറന്റിൽ നടന്നു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൽ റഷീദ്, മർജാൻ സലാല ബ്രാഞ്ച് മാനജർ നാസർ, ദോഫാർ ഗ്ലാസ് എംഡി മോഹനൻ, ഫ സലാല ലുലു ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ശാക്കിർ എന്നിവരും അബൂ തഹന്നൂൻ, സാപ്പിൽ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ടിക്കറ്റുകൾ ഏറ്റുവാങ്ങി ഉദ്ഘാടനംചെയ-്‌തു. തുംറൈത്ത് ഇന്ത്യൻ സ-്‌കൂൾ പ്രസിഡന്റ് റസൽ മുഹമ്മദ്, ട്രാവൽ പാർട്ടർ അൽ ഫവാസ് ട്രാവൽസ് എംഡി സൈനുദ്ദീൻ തുടങ്ങിയവർ വിശിഷ-്‌ടാതിഥികളായി. ഗ്രൂപ്പ് ചെയർമാൻ അബ-്‌ദുൽ ലത്തീഫ് അധ്യക്ഷനായി. കൺവീനർ അബൂബക്കർ സിദ്ദീഖ്, കോ-കൺവീനർ നൂർ നവാസ്, ഇവന്റ് കോർഡിനേഷൻ ടീമംഗം അൻസാർ മുഹമ്മദ്, മാർക്കറ്റിങ്‌ ടീമംഗം നബീർ, ഇവന്റ് പ്ലാനർ ഷാബു അബ-്‌ദുൽ മജീദ്, ഫിനാൻസ് ഡയറക-്‌ടർ ഷഹീദലി എന്നിവർ പങ്കെടുത്തു.


23-ന് നടക്കുന്ന ഹനാൻഷ സംഗീത പരിപാടിക്കായി ഗോൾഡൻ ടിക്കറ്റിന് രണ്ട്‌ റിയാലും പ്ലാറ്റിനം ടിക്കറ്റിന് നാല്‌ റിയാലും ഡയമണ്ട് ടിക്കറ്റിന് ഏഴ്‌ റിയാലും വിഐപി ടിക്കറ്റിന് 10 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പരിപാടിക്ക്‌ മുന്നോടിയായി 15ന് സലാല ലുലു ഹൈപ്പർമാർക്കറ്റ്, 16ന് നെസ്റ്റോ എന്നിവിടങ്ങളിൽ റോഡ്ഷോകൾ സംഘടിപ്പിക്കും. മുസ-്‌തഫ, ശ്രീഷ-്‌ണ, അനീഷ് എന്നീ ഗായകർ പങ്കെടുത്ത് ഈ റോഡ് ഷോകളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home