ad
Deshabhimani

മമ്മൂട്ടിക്ക്‌ എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

Mammootty
വെബ് ഡെസ്ക്

Published on May 23, 2026, 01:23 PM | 1 min read

കോട്ടയം: മഹാത്മാ ​​ഗാന്ധി(എംജി) സർവകലാശാല ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്‌. തിങ്കളാഴ്ച രാവിലെ 9.30ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ മമ്മൂട്ടിക്ക് ഡിലിറ്റ്‌ സമർപ്പിക്കും. നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും സർവകലാശാല ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഓണററി ഡോക്ടറേറ്റുകൾ കൈമാറും.


പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോൺ പങ്കെടുക്കുമെന്ന്‌ വൈസ് ചാൻസലർ സി ടി അരവിന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.


വിവിധ മേഖലകളിലെ മികച്ച സംഭാവനകളെ അംഗീകരിച്ച് മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡിലിറ്റ്) ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവുമാണ് നൽകുന്നത്. ബിരുദദാനത്തിനു ശേഷം സെനറ്റ്‌ ഹാളിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വര കച്ചേരിയുണ്ടാകും. വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർ സി ടി അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം ജോജി അലക്സ്, രജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ എന്നിർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home