ad
Deshabhimani

print edition കൂട്ടിയിട്ടും കൂടുന്നില്ല; 
ഇറങ്ങിക്കളിച്ച്‌ മനോരമ

manorama.

പ്രതീകാത്മക ചിത്രം

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Mar 25, 2026, 12:00 AM | 2 min read

തിരുവനന്തപുരം: ‘നിങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’– മനോരമ ന്യൂസിനു നൽകിയ അഭിമുഖം അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചിരിച്ചുകൊണ്ടു പറഞ്ഞതാണിത്‌. ‘ആ ചിരിയിൽ എല്ലാമുണ്ടെന്ന്‌’ അഭിമുഖകാരനും ബോധ്യം. സ്വന്തം ചെയ്‌തികൾ എത്രയോ തവണ തുറന്നുകാട്ടപ്പെട്ടിട്ടും ഉളുപ്പേതുമില്ലാതെ അത്‌ തുടരുന്നു എന്നതിന്‌ തെളിവാണ്‌, തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ സർവസീമകളും ലംഘിച്ചുള്ള മനോരമയുടെ ഇടതുപക്ഷവിരുദ്ധ വാർത്തകൾ. ബഹുദൂരം പിന്നിലായ യുഡിഎഫിനെ എങ്ങനെയും ഉന്തിത്തള്ളുകയാണ്‌ ലക്ഷ്യം.


പച്ചക്കള്ളങ്ങൾക്കൊപ്പം യുഡിഎഫിനുള്ള ‘പ്രചാരണ സാമഗ്രികളും’ ആണ്‌ ദിനംപ്രതി വാർത്ത. ജി സുധാകരനെ മുഖ്യമന്ത്രി ‘ചെറ്റ’ എന്ന്‌ വിളിച്ചു എന്നതരത്തിൽ വാർത്ത നൽകി. പിന്നാലെ മുഖ്യമന്ത്രി മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ വി ഡി സതീശൻ രംഗത്തുവന്നു. മുന്പും പലപ്രാവശ്യം ഉപയോഗിച്ച ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നാണ്‌ പറഞ്ഞതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അതിന്റെ ആയുസ്സ്‌ അവസാനിച്ചു. ശമ്പളകമീഷൻ പ്രവർത്തനം തുടങ്ങിയില്ല എന്നാണ്‌ മറ്റൊരു തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത.


കമീഷനെ നിയമിച്ചതിനു പിന്നാലെ പരിഗണനാ വിഷയങ്ങൾ നിശ്‌ചയിച്ചും ജീവനക്കാരെ നിയമിച്ചും ഉത്തരവുമിറങ്ങി. കമീഷൻ പ്രവർത്തനത്തിന്‌ ഓഫീസുമായി. മറ്റൊന്നും ഏശാതായപ്പോൾ, സിപിഐ എം – ബിജെപി ഡീൽ എന്നതാണ്‌ യുഡിഎഫിന്റെ ഒടുവിലെ ആരോപണം. ‘കത്തിപ്പടർന്ന്‌ ഡീൽ’ എന്നാണ്‌ ചൊവ്വാഴ്‌ച മനോരമ വാർത്ത. ഇ‍ൗ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കോൺഗ്രസ്‌ ധാരണയുണ്ടാക്കിയെന്ന്‌ തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌ വെളിപ്പെടുത്തിയത്‌.


ഇതിനുപിന്നാലെയാണ്‌ സിപിഐ എം ഡീൽ ആരോപിച്ച്‌ വി ഡി സതീശൻ രംഗത്തെത്തിയത്‌. എല്ലാ കാലത്തും ബിജെപിയുമായി ഡീലുണ്ടാക്കിയത്‌ കോൺഗ്രസാണ്‌. പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തുടങ്ങിയ ‘ഡീൽ’ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും കേരളം കണ്ടു. 2021ലെ തെരഞ്ഞെടുപ്പു കാലത്ത്‌ മനോരമയുടെ വ്യാജവാർത്തകളുടെ കുത്തൊഴുക്കിനെ തള്ളിയാണ്‌ ആദ്യമായി എൽഡിഎഫ്‌ തുടർഭരണത്തിന്‌ ജനം വിധിയെഴുതിയത്‌.


മനോരമ നേരിട്ട്‌ കളത്തിലിറങ്ങിയെന്ന വിവരവും കഴിഞ്ഞദിവസം പുറത്തുവന്നു. ജി സുധാകരനെ യുഡിഎഫിൽ എത്തിക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മനോരമ സഹായം വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തൽ. മനോരമയുടെ എഡിറ്റർ വിളിച്ച്‌ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന്‌ അന്വേഷിച്ചതായി ജി സുധാകരൻതന്നെ വെളിപ്പെടുത്തി. ഇക്കാര്യം ഇതുവരെ മനോരമ നിഷേധിച്ചിട്ടുമില്ല.


വനവാസത്തിൽ സതീശന്റെ യു ടേൺ; ഞാനങ്ങനെ പറഞ്ഞിട്ടേയില്ല!


തിരുവനന്തപുരം : പറഞ്ഞത്‌ വീണ്ടും വിഴുങ്ങി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. യുഡിഎഫിന്‌ നൂറു സീറ്റ്‌ ലഭിച്ചില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന്‌ നേരത്ത പലകുറി ആവർത്തിച്ച അദ്ദേഹം, അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നാണ്‌ ഒടുവിൽ വ്യക്തമാക്കിത്‌.


മനോരമ ന്യുസിന്‌ നൽകിയ അഭിമുഖത്തിലാണ്‌, നൂറു സീറ്റില്ലെങ്കിൽ വനവാസമെന്നല്ല, തിളക്കമാർന്ന ജയം നേടിയില്ലെങ്കിൽ വനവാസമെന്നാണ്‌ താൻ പറഞ്ഞതെന്ന്‌ യുടേൺ എടുത്തത്‌. യുഡിഎഫിന്‌ നൂറു സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലെങ്കിൽ താൻ വനവാസത്തിനു പോകുമെന്നും നേരത്തെ വി ഡി സതീശൻ ആവർത്തിച്ചു പറഞ്ഞിരുന്നു. അന്നൊക്കെ മാധ്യമങ്ങൾ അത്‌ വാർത്തയുമാക്കിയിരുന്നു. തെരഞ്ഞെടുപ്പിലേക്ക്‌ കൂടുതൽ അടുത്തപ്പോഴാണ്‌ സതീശന്റെ നിലപാട്‌ മാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home