ad
Deshabhimani

print edition മലപ്പുറത്ത് 4 വ്യവസായികള്‍ മാത്രം നല്‍കിയത് 63 ലക്ഷം

UDF Scam
avatar
സ്വന്തം ലേഖകന്‍

Published on Apr 06, 2026, 03:39 AM | 1 min read

മലപ്പുറം : ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാനെന്ന പേരില്‍ കെപിസിസി നടത്തിയ ധനസമാഹരണത്തില്‍ മലപ്പുറം ജില്ലയിലെ നാല് വ്യവസായികള്‍മാത്രം നല്‍കിയത് 63 ലക്ഷം രൂപ. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചെക്ക് കൈമാറുന്ന ഫോട്ടോ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ്ചെയ്തിട്ടുണ്ട്‌. ഏഷ്യന്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈദ് തങ്ങള്‍ പുത്തൂര്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. 2024 ഒക്ടോബര്‍ 10നാണ്‌ ചെക്ക് കൈമാറിയത്‌.


ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ ടി റബീഹുള്ള 20 ലക്ഷം രൂപയാണ്‌ നൽകിയത്‌. ചെക്ക്‌ വി ഡി സതീശന്‍ ഏറ്റവാങ്ങുന്ന ഫോട്ടോ 2024 ആഗസ്ത് 29നും ജോയി ഫേസ്ബുക്കിലിട്ടിരുന്നു. ബ്രീസ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ റഷീദ് പുളിക്കലില്‍നിന്ന് 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയത് എ പി അനില്‍കുമാര്‍ എംഎല്‍എയാണ്.


ഇതിനുപുറമെ വയനാട് ദുരിതബാധിതര്‍ക്ക്‌ രാഹുല്‍ഗാന്ധി ഒരുക്കുന്ന ഭവനപദ്ധതിയിലേക്കെന്ന പേരില്‍ ഒരുവീടിനുള്ള തുക പ്രവാസി വ്യവസായി തോമസ് ചെറിയകാവിലും നല്‍കി. എട്ടു ലക്ഷത്തിന്റെ ചെക്ക്‌ വി എസ് ജോയിയാണ് ഏറ്റുവാങ്ങിയത്. മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും പിരിച്ച പണത്തിന് പുറമെയാണിത്. ചുങ്കത്തറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 1.5 ലക്ഷം രൂപ കെപിസിസി അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. മറ്റ് മണ്ഡലം കമ്മിറ്റികളും പണം കൈമാറിയിട്ടുണ്ടെങ്കിലും എത്രയെന്നതിന് കൃത്യമായ കണക്ക്‌ എവിടെയും കാണാനില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home