print edition രണ്ട് ട്രെയിനുകൾകൂടി എൽഎച്ച്‌ബി കോച്ചുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറും. പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്കുപകരമാണ് ആധുനിക ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച കോച്ചുകൾ ലഭ്യമാക്കുന്നത്. അപകടസമയങ്ങളിൽ കോച്ചുകൾ പരസ്‌പരം കടന്നുകയറുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ആന്റി- ടെലിസ്കോപ്പിക് സംവിധാനം, കാര്യക്ഷമമായ ഡിസ്ക് ബ്രേക്ക്, യാത്രക്കാർക്ക് കാൽ വയ്‌ക്കാൻ കൂടുതൽ സ്ഥലം എന്നിവയാണ് കോച്ചുകളുടെ പ്രധാന സവിശേഷത.
തൂത്തുക്കുടിയിൽനിന്ന് പാലക്കാട്ടേക്കും തിരിച്ചും സർവീസ് നടത്തുന്നതാണ് പാലരുവി എക്സ്പ്രസ്. ഇൗ സർവീസുകളിൽ 20 മുതൽ തൂത്തുക്കുടിയിൽനിന്നും 21 മുതൽ പാലക്കാട്ടുനിന്നും എൽഎച്ച്ബി കോച്ചുകൾ ലഭ്യമാകും. മധുര–ഗുരുവായൂർ എക്സ്പ്രസ് 26 മുതൽ മധുരയിൽനിന്നും 27 മുതൽ ഗുരുവായൂരിൽനിന്നും എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ച് തുടങ്ങും.











0 comments