കൂർക്കഞ്ചേരിയിൽ വീട്ടിൽ വൻ കവർച്ച; അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ കവർന്നു

തൃശൂർ: കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുടുംബവും ഒരാഴ്ചയായി എറണാകുളത്ത് ആയിരുന്നു.
തിങ്കൾ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്കോഡും നെടുപുഴ പൊലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോക്സ് കോഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും.









0 comments