ad
Deshabhimani

ഭരണത്തിലെത്തിയപ്പോൾ യുഡിഎഫിന്‌ ലോക കേരള സഭ കൊള്ളാം

kerala sabha
വെബ് ഡെസ്ക്

Published on Sep 21, 2026, 11:10 AM | 1 min read

തിരുവനന്തപുരം : പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരള സഭ തുടരാൻ യുഡിഎഫ് സർക്കാർ തീരുമാനം. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുകയും ഭരണപരമായ ചെലവുകൾക്കായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്‌തു. എൽഡിഎഫ്‌ സർക്കാർ ഫലപ്രദമായി നടപ്പാക്കിയ പദ്ധതി അവഗണിക്കുന്നത്‌ തിരിച്ചടിയാകുമെന്ന്‌ ഭയന്നാണ്‌ യു ടേൺ.


ലോക കേരള സഭ ധൂർത്താണെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോൾ യുഡിഎഫിന്റെ ആരോപിച്ചത്‌. ഇതിന്റെ ഭാഗമായി പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. വലിയ വിജയമായ പദ്ധതിയിലൂടെ മുൻ സർക്കാരിന്‌ ലഭിച്ച അംഗീകാരമാണ്‌ അന്നത്തെ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.


പ്രവാസി മലയാളികൾക്കായി നിരവധി ക്ഷേമപദ്ധതികൾ ആവിഷ്‌ക്കരിക്കുകയും നിക്ഷേപ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌ത മഹാദ‍ൗത്യമാണ്‌ ലോക കേരളസഭ. പ്രവാസികൾക്കിടയിൽ വലിയ കൂട്ടായ്‌മ വളരാനും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ബന്ധപ്പെട്ടവരിലേക്ക്‌ എത്താനും ലോകകേരള സഭ സഹായിച്ചിരുന്നു. അത്തരത്തിൽ അംഗീകാരം നേടിയ ഒരു സംവിധാനം ഇല്ലാതാക്കുന്നത്‌ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന്‌ഇടവരുത്തുമെന്ന തിരിച്ചറിവിലാണ്‌ യുഡിഎഫ്‌ ലോക കേരള സഭ നടത്താൻ തയ്യാറാകുന്നത്‌.


പ്രവാസികളെ അംഗീകരിക്കുന്ന വേദിയിൽനിന്ന് സർക്കാർ പിന്മാറരുതെന്ന വിവിധ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ച യോഗത്തിലും ലോക കേരള സഭ തുടരണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം, സഭയുടെ ഘടനയിൽ മാറ്റം വരുത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇ‍ൗ മാറ്റങ്ങൾ ഏതുതരത്തിൽ ബാധിക്കുമെന്ന്‌ കണ്ടറിയണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home