Deshabhimani

ആലപ്പുഴ എടത്വയിൽ വൻ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

EDATHVA FIRE ACCIDENT
വെബ് ഡെസ്ക്

Published on Oct 04, 2026, 10:55 PM | 1 min read

​തകഴി: ആലപ്പുഴ എടത്വയിൽ വൻ തീപിടിത്തം. എടത്വ ജങ്‌ഷനിൽ പള്ളി കുരിശടിക്ക് പിന്നിലെ കെട്ടിടത്തിലാണ് തിപിടിത്തമുണ്ടായത്. ഞായർ രാത്രിയാണ് സംഭവം. മൂന്ന്‌ കട കത്തിനശിച്ചു.


കരിക്കംപള്ളി പലചരക്ക് കട, സോണി ഗ്ലാസ് ഹൗസ്, എം വി സ്‌റ്റോഴ്‌സ് എന്നിവയാണ്‌ കത്തിയത്‌. ജോജിയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകട പൂർണമായും കത്തിനശിച്ചു. ​നാട്ടുകാരും പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മറ്റ് കടകളിലെ സാധനങ്ങൾ പുറത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു.


തകഴി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അ​ഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ഓടുകളും തടികളും ജെസിബിയും മറ്റും ഉപയോഗിച്ച് താഴെയിട്ടാണ് തീയണച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home