ad
Deshabhimani

print edition മാഹിയിൽ കോൺഗ്രസും ലീഗും നേർക്കുനേർ

Congress Muslim League Flags
avatar
പി ദിനേശൻ

Published on Mar 27, 2026, 02:01 AM | 1 min read

തലശേരി : പുതുച്ചേരി നിയമസഭയുടെ ഭാഗമായ മാഹി മണ്ഡലത്തിൽ യുഡിഎഫിലെ പ്രബല ഘടകകക്ഷികളായ മുസ്ലിംലീഗും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്നു. സിറ്റിങ്ങ്‌ എംഎൽഎയും കോൺഗ്രസ്‌ നേതാവുമായ രമേഷ്‌ പറന്പത്തിനെതിരെ മുസ്ലിംലീഗിലെ യുവനേതാവ്‌ മുഹമ്മദ്‌ സമീലാണ്‌ മത്സരിക്കുന്നത്‌. പത്രിക പിൻവലിപ്പിക്കാൻ കോൺഗ്രസ്‌ അഖിലേന്ത്യാനേതൃത്വം ഇടപെട്ടിട്ടും മുസ്ലിംലീഗ്‌ വഴങ്ങിയില്ല. മാഹിയിൽ മുസ്ലിംലീഗിന്റെ വോട്ടിൽ വിജയിക്കുന്ന കോൺഗ്രസ്‌ പിന്നീട്‌ പരിഗണിക്കാറില്ലെന്നും ലീഗ്‌ നേതൃത്വം പറയുന്നു. കണ്ണൂർ, കോഴിക്കോട്‌ ജില്ലകളുടെ അതിർത്തിയിലാണ്‌ മാഹി നിയോജക മണ്ഡലം. ​


നാലരപതിറ്റാണ്ടുകാലത്തെ കോൺഗ്രസ്‌ അവഗണനക്കെതിരെയാണ്‌ മത്സരമെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി ടി കെ റാഷിദ്‌ പറഞ്ഞു. ദേശീയ പ്രസിഡന്റ്‌ ഖാദർ മൊയ്‌തീന്റെ നിർദേശ പ്രകാരമാണ്‌ ഇത്തവണ മുസ്ലിംലീഗ്‌ മത്സരിക്കുന്നത്‌. ചിഹ്നം അനുവദിച്ചുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റെ കത്തും പത്രികക്കൊപ്പം നൽകി. എൽഡിഎഫ്‌ പിന്തുണയോടെ അഡ്വ. ടി അശോക്‌കുമാർ മാഹിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home