ad
Deshabhimani

സുധാകരന്റെ സ്ഥാനാർഥിത്വം 
ദ‍ൗർഭാഗ്യകരം: എം എ ബേബി

m a baby
വെബ് ഡെസ്ക്

Published on Mar 13, 2026, 03:10 AM | 1 min read

പാലക്കാട്‌: സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകുന്നതിനിടയിൽ ജി സുധാകരനെപ്പോലുള്ളൊരാൾ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവരുന്നത്‌ നിർഭാഗ്യകരമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ദീർഘകാലം പാർടിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ച സഖാവാണ്‌ സുധാകരൻ.

കഴിഞ്ഞ ദിവസം അദ്ദേഹവുമായി ഫോണിൽ ദീർഘനേരം സംസാരിച്ചിരുന്നു. പാർടി അദ്ദേഹത്തെ ഒരിക്കലും അധിക്ഷേപിക്കില്ല. വ്യാജ അക്ക‍ൗണ്ടുകളുണ്ടാക്കി പാർടിയാണെന്ന്‌ പറഞ്ഞ്‌ പ്രചരിപ്പിക്കുന്നതിനടക്കമുള്ള സാധ്യതകളുണ്ട്‌. ബാക്കി കാര്യങ്ങൾ പാർടി ആലോചിച്ചശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home