ഗവർണർമാർ പദവിക്ക് നിരക്കുന്ന രീതിയിൽ പെരുമാറണം: എം എ ബേബി

ന്യൂഡൽഹി: പദവിക്ക് നിരക്കുന്ന രീതിയിലാണോ ഗവർണർമാർ പെരുമാറുന്നതെന്ന് സ്വയം പരിശോധിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ‘ബിജെപി നിയമിക്കുന്ന ഗവർണർമാർ രാജ്‌ഭവനെ ദുരുപയോഗം ചെയ്യുന്ന അനുഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ നടന്നത് അത്തരത്തിൽ ഒന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്‌ഭവനെ വിവാദ കേന്ദ്രങ്ങളാക്കി ആർഎസ്‌എസ് പരിപാടികൾ സംഘടിപ്പിക്കുന്ന ഇടമാക്കുന്ന സമീപനം ശരിയല്ല. തമിഴ്‌നാട് ഗവർണറുടെ ഇടപെടലുകളിൽ സുപ്രീംകോടതി നടത്തിയ ശക്തമായ വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർമാർ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റണം. ഗവർണർമാരെക്കൊണ്ട് പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിക്കുന്നതിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായ്ക്കും ബിജെപി സർക്കാരിനുമുള്ള പങ്കും സംശയവിധേയ’മാണെന്ന് എം എ ബേബി പറഞ്ഞു.









0 comments