ad
Deshabhimani

വിഴിഞ്ഞം കമീഷനിങ്‌ ; മാധ്യമങ്ങളെ വെല്ലുവിളിച്ച്‌ 
അപഹാസ്യനായി 
കോൺഗ്രസ് എംഎൽഎ

m vincent press meet
വെബ് ഡെസ്ക്

Published on Apr 30, 2025, 02:05 AM | 1 min read


തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ വെല്ലുവിളിച്ച്‌ അപഹാസ്യനായി കോൺഗ്രസ്‌ നേതാവ്‌ എം വിൻസന്റ്‌ എംഎൽഎ. തുറമുഖം കമീഷനിങ്ങിന്‌ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത വിഷയം പറയാനാണ്‌ വിൻസന്റ്‌ വാർത്താസമ്മേളനം വിളിച്ചത്‌. തുറമുഖ കമ്മീഷനിങ്‌ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത്‌ സങ്കുചിത രാഷ്ട്രീയം കൊണ്ടാണെന്ന്‌ വിൻസന്റ്‌ ആരോപിച്ചു.


ഇതോടെ മുമ്പ്‌ തുറമുഖം നിർമാണം നിർത്തുവയ്‌ക്കണമെന്ന്‌ കോൺഗ്രസ്‌ ആവശ്യപ്പെട്ട കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരിക്കലും കോൺഗ്രസ്‌ അങ്ങനെ നിലപാടെടുത്തിട്ടില്ലെന്നും നിർമാണം നിർത്തിവയ്‌ക്കണം എന്നു പറയുന്ന ക്ലിപ്പിങ്‌ കാണിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു വിൻസന്റിന്റെ വെല്ലുവിളി. വെല്ലുവിളി ഏറ്റെ
ടുത്ത കൈരളി ന്യൂസ്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരന്റെ സംഭാഷണ വീഡിയോ പുറത്തുവിട്ടു. നിർമാണം തുടരാൻ അനുവദിക്കില്ലെന്നും നിർമാണം ഉടൻ നിർത്തിവയ്‌ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ്‌ കൈരളി പുറത്തുവിട്ടത്‌.


കെപിസിസി പ്രസിഡന്റുമായി സംസാരിച്ചശേഷമാണ്‌ താനിതു പറയുന്നതെന്നും തുറമുഖ നിർമാണം തിർത്തിവയ്‌ക്കണം എന്നാണ്‌ പാർടി നിലപാടെന്നും വീഡിയോയിൽ കെ മുളീധരൻ പറയുന്നു. കൈരളി ന്യൂസ്‌ വീഡിയോ പുറത്തുവിട്ട ശേഷം വിൻസന്റ്‌ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home