ad
Deshabhimani

85 കോടിയുടെ ആനുകൂല്യം എട്ടുലക്ഷം പട്ടികജാതി വിദ്യാർഥികൾക്ക്‌ 
 ലഭിക്കും

print edition ശബരി റെയിൽപ്പാത യാഥാർഥ്യമാക്കും : എം വി ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Feb 06, 2026, 02:30 AM | 1 min read

പിണറായി

ഇരുപത്തിയേഴ്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശബരി റെയിൽപ്പാത എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അങ്കമാലി–എരുമേലി പാതയുടെ മൊത്തം ചെലവിന്റെ 50 ശതമാനമായ 1,900 കോടി രൂപ സംസ്ഥാനം കിഫ്‌ബി വഴി ലഭ്യമാക്കും. കേന്ദ്രബജറ്റിൽ ഒരുപൈസപോലും നീക്കിവയ്ക്കാതെയാണ്‌ ഏഴ്‌ അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചതെന്നും എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥാ ക്യാപ്‌റ്റനായ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ലംപ്‌സം ഗ്രാന്റ്‌ വർധിപ്പിച്ചതിലൂടെ 85 കോടി രൂപയുടെ ആനുകൂല്യം എട്ടുലക്ഷം പട്ടികജാതി വിദ്യാർഥികൾക്ക്‌ ലഭിക്കും. എസ്‌സി–എസ്‌ടി പ്രമോട്ടർമാരുടെയും ആയമാരുടെയും വേതനം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാൻ 28 സമുദായങ്ങളെ എസ്‌ഇബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനവും നേട്ടമാകും.


വലിയ ജനകീയമുന്നേറ്റം സൃഷ്ടിച്ചാണ്‌ കാസർകോട്‌, കണ്ണൂർ ജില്ലകളിൽ വികസനമുന്നേറ്റ ജാഥ സഞ്ചരിച്ചത്‌. ജനങ്ങളുടെ ഒഴുക്കാണ്‌ സ്വീകരണകേന്ദ്രങ്ങളിലേക്ക്‌. വർഗീയതയ്ക്കെതിരെയും കേരളത്തിന്റെ വികസനത്തിലൂന്നിയുമുള്ള ജാഥയുടെ മുദ്രാവാക്യം ജനം ഏറ്റെടുത്തെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


mvg
നിർമാണം പുരോഗമിക്കുന്ന പിണറായി എഡ്യുക്കേഷൻ ഹബ്ബിനുമുന്നിൽ എൽഡിഎഫ്‌ വടക്കൻ മേഖലാ 
വികസനമുന്നേറ്റ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ അതിഥിത്തൊഴിലാളികൾ സ്വീകരിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home