എന്തൊരു ചേലാണ്...

എം സ്വരാജ് എടക്കര പാർളിയിലെ സ്വീകരണത്തിനിടെ പെരുന്നാളിന് മൈലാഞ്ചിയിടുന്ന കുട്ടികൾക്കൊപ്പം ഫോട്ടോ: മിഥുൻ അനില മിത്രൻ
നിലമ്പൂർ
കൈകളിലാകെ മൈലാഞ്ചിച്ചോപ്പ്. മനസ്സാകെ പെരുന്നാളമ്പിളിയുടെ മൊഞ്ചുമായി സ്‌ത്രീകളും കുട്ടികളും. അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നുതന്ന പ്രിയ സ്ഥാനാർഥിയെ ബലിപെരുന്നാളിൻ ത്യാഗസ്‌മരണയിലും അവർ കാത്തിരുന്നു. വഴിയോരങ്ങളിൽ ജനതയുടെ സ്‌നേഹവായ്‌പിലലിഞ്ഞ്
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് എടക്കര പാർളിയിലെ നാലുകണ്ടൻ വീട്ടിലെത്തിയപ്പോൾ മൈലാഞ്ചിക്കാഴ്‌ചയായി. അഷ്‌വ അൻസാറും അഷാനയും അൻഫിനയും തങ്ങളുടെ കൈകളിലെ മൈലാഞ്ചിയഴക് കാണിക്കാൻ സ്വരാജിന് ചുറ്റിലും കൂടി. എല്ലാവരോടും സ്‌നേഹം പങ്കിട്ട സ്വരാജ് പെരുന്നാൾ ആശംസകൾ നേർന്നാണ് മടങ്ങിയത്.
എടക്കര പഞ്ചായത്തിലാണ് വെള്ളിയാഴ്‌ച എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പര്യടനം നടത്തിയത്. രാവിലെ വെള്ളാരുക്കുന്നുനിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ, മന്ത്രി വീണാ ജോർജ്, സിനിമാ താരം പി പി കുഞ്ഞികൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ബലി പെരുന്നാളായതിനാൽ ശനിയാഴ്‌ച പര്യടനം ഇല്ല. ഞായറാഴ്‌ച കരുളായി പഞ്ചായത്തിലാണ് പര്യടനം.









0 comments