വികസനം ചർച്ചചെയ്യാനാണ്‌
താൽപ്പര്യം: എം സ്വരാജ്‌

ഖൽബിലെ
 താരകം ; മഴയിൽ കുതിരാത്ത സ്‌നേഹവായ്‌പ്‌

M Swaraj Election Campaign

നിലമ്പൂർ മ‍ണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പനമ്പറ്റയിൽ നൽകിയ സ്വീകരണം

avatar
പി അഭിഷേക്‌

Published on Jun 15, 2025, 02:20 AM | 2 min read


നിലമ്പൂർ

ഇടവപ്പാതി വീണ്ടും പെയ്‌തിറങ്ങി. എങ്കിലും സ്വീകരണകേന്ദ്രങ്ങളിൽ ആവേശച്ചൂടാറിയില്ല. മാനവികതയുടെ നായകന് ഓരോയിടത്തും ലഭിച്ചത് മഴയിൽ കുതിരാത്ത സ്‌നേഹവായ്‌പ്‌. മഴത്തുള്ളികളെ ആവേശക്കുളിരാക്കി എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് ഖൽബിൽ താരമായി പെയ്‌തിറങ്ങി. നിലമ്പൂർ വളരാൻ, വികസനം തുടരാൻ എൽഡിഎഫ് മാത്രമെന്ന് ഓരോരുത്തരും നെഞ്ചിൽ കുറിച്ചിട്ടു. മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളിലായിരുന്നു ശനിയാഴ്ച പര്യടനം.


ബൈക്കുകളിലെത്തിയ പ്രവർത്തകർ അകമ്പടിയേകി. മൂത്തേടത്തെ വടക്കേകൈയിൽ രാവിലെ കൊച്ചുമകൾ ഐറിനുമായാണ് പട്ടുക്കുത്ത് റംലത്ത് എത്തിയത്. സ്വരാജ് വരുന്നെന്ന് അറിഞ്ഞതോടെ ചായപോലും കുടിക്കാതെ ഇറങ്ങിയവരാണ് ഇവർ. സ്ഥാനാർഥിയെത്തി കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് പോയി. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സ്വരാജിനെ കാണാനായി വീടിന്റെ ഇറയത്തേക്കിറങ്ങിനിന്ന കൈതക്കോടൻ മൊയ്‌തീൻകുട്ടിയുടെ കുടുംബാംഗങ്ങളെയും ചെന്നുകണ്ടു.


മുണ്ടയിൽ അവന്തികയും അനാമികയും അരുണിമയും വീട്ടിൽ വിരിഞ്ഞ പൂക്കൾ നൽകി സ്വീകരിച്ചു. സ്വരാജിനൊപ്പം സെൽഫിയെടുത്തു. പനമ്പറ്റയിലേക്കുള്ള വഴിമധ്യേ മൂത്തേടം സ്‌കൂളിനുസമീപത്തെ ഏറാന്തൊടിക കാർത്യായനി റോഡിലേക്ക് ഓടിവന്നു. പിന്നാലെ മരുമകളുടെ അമ്മ കായംകുളം വളവള്ളിത്തൊടിയിൽ രമണിയും ഓടിയെത്തി.


സ്വരാജുമായി സംസാരിച്ച് ഫോട്ടോയെടുത്തു. ചോളമുണ്ട മില്ലുംപടിയിലെ മോളുകാലായി വീട്ടിൽ സ്‌കറിയ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച പച്ചക്കറികളുമായാണ്‌ സ്വരാജിനെ സ്വീകരിക്കാനെത്തിയത്‌. വെട്ടിലങ്ങാടിയിൽ എൺപതുകാരി പാർവതിയമ്മ ഹാരമണിയിച്ച് വിജയാശംസകൾ നേർന്നു. മരംവെട്ടിച്ചാലിൽ ആശാപ്രവർത്തകരുമായി സംസാരിച്ചു.


ഉച്ചയ്ക്കുശേഷം ചുങ്കത്തറ പഞ്ചായത്തിലായിരുന്നു സ്വീകരണം. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വഴിക്കടവിലെയും എടക്കരയിലെയും പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. രാത്രി ചീരക്കുഴിയിൽ പര്യടനം സമാപിച്ചു.


വികസനം ചർച്ചചെയ്യാനാണ്‌
താൽപ്പര്യം: എം സ്വരാജ്‌

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവും ചർച്ചചെയ്യാൻ താൽപര്യമില്ലാത്തവർ പല നാടകങ്ങളും വിവാദങ്ങളും ഉണ്ടാക്കുമെന്നും അതിന്റെ പുറകേ പോകാൻ താൽപര്യമില്ലെന്നും എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌. വാഹനം പരിശോധിച്ചതിനെക്കുറിച്ച്‌ ഷാഫി പറമ്പിൽ എംപി നടത്തിയ പരമാർശങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


വാഹനം പരിശോധിക്കുക എന്നത് തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ നടപടിയുടെ ഭാഗമാണ്‌. എൽഡിഎഫ്‌ പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനം പരിശോധിക്കുന്നതിൽ ഞങ്ങൾക്ക്‌ എതിർപ്പില്ല. വാഹന പരിശോധന വിവാദമാക്കുന്നത്‌ യുഡിഎഫിന്റെ നാടകമായി കണ്ടാൽ മതി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ്‌ നേതാക്കളുടെ വാഹനം പരിശോധിക്കാൻ പാടില്ലെന്ന്‌ നിയമം പാസാക്കുന്നതാണ്‌ നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

പോകുന്ന വഴിയിലെല്ലാം പരിശോധന കാണാറുണ്ടെന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home