സ്വരാജിനൊപ്പം 
ഓർമകളുടെ തീരത്ത്‌

m swaraj

‘സ്വരാജിനൊപ്പം' സംഗമത്തിനെത്തിയവർ കെ ആർ മീരയ്‌ക്കും എം സ്വരാജിനുമൊപ്പം സെൽഫി എടുക്കുന്നു

വെബ് ഡെസ്ക്

Published on Jun 09, 2025, 12:28 AM | 2 min read


നിലമ്പൂർ

"ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...' അരൂർ എംഎൽഎയും ​ഗായികയുമായ ദലീമ പാടിയവസാനിപ്പിക്കുമ്പോൾ സദസ്സിലിരുന്നവരുടെ ഓർമകളിൽ കലാലയമുറ്റം നിറഞ്ഞിരുന്നു. സ്‌കൂളിലും കോളേജിലും തങ്ങൾക്ക് ആവേശമായ ഒരുസുഹൃത്ത്‌ ആ ഓർമകളിൽ നിറഞ്ഞു, നിലമ്പൂരിന്റെ പ്രിയ സ്ഥാനാർഥി എം സ്വരാജ്‌. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ്‌ "സ്വരാജിനൊപ്പം' സം​ഗമം ഒരുക്കിയത്‌.


സ്വരാജിനെ പഠിപ്പിച്ച പൂളപ്പാടം ജിഎൽപി സ്‌കൂളിലെ മുൻ പ്രധാനാധ്യാപകൻ എം കെ ദിവാകരൻ, ചുങ്കത്തറ മാർത്തോമ കോളേജിൽ അധ്യാപികയായിരുന്ന ഡോ. മിനി പ്രസാദ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മറ്റ് രാഷ്ട്രീയ പാർടികളിൽ പ്രവർത്തിക്കുന്നവരും ഇതര ജില്ലകളിൽ താമസിക്കുന്നവരും സ്വരാജിന് ഐക്യദാർഢ്യവുമായി നിലമ്പൂരിലെത്തി. എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനംചെയ്‌തു.


ജനാധിപത്യ രാജ്യത്തെ രാഷ്‌ട്രീയ പ്രവർത്തകർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ടെന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്നയാളാണ് സ്വരാജെന്ന് അവർ പറഞ്ഞു. "അമാന്യമായ വാക്കുകള്‍ ഉപയോ​ഗിക്കാതെ ഇക്കാലത്തും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു. സ്വരാജിനൊപ്പം അദ്ദേഹത്തിന് ചുറ്റുമുള്ള സമൂഹവും വളരുകയാണ്'– കെ ആര്‍ മീര പറഞ്ഞു. സൗഹൃദം കൈമോശംവരാതെ സൂക്ഷിക്കുന്നത് ഇക്കാലത്ത് പ്രധാനമാണെന്നും ആഹ്ലാദകരമായ അന്തരീക്ഷമാണിതെന്നും എം സ്വരാജ് പറഞ്ഞു.


ഡോ. മിനി പ്രസാ​ദ് അധ്യക്ഷയായി. ബിജി അബ്രഹാം, പി ദേവാനന്ദ്, അഡ്വ. ബിജു ജോൺ, എം കെ ദിവാകരൻ, സുരേഷ് തിരുവാലി, സുരേഷ് നടുവത്ത്, നവീൻ പ്രസാദ്, സിന്ധു ശങ്കർ, പി ജി ജിജു, പ്രഭികുമാർ, പ്രമോദ് ചെറിയാൻ, മനോഹർ വർഗീസ് എന്നിവർ സംസാരിച്ചു.


"സംവാദതലം തുറന്നിടുന്നയാൾ' : ഡോ. മിനി പ്രസാദ്

ഏത് വിഷയത്തിലും സംവാദതലം തുറന്നിടുന്നയാളാണ് എം സ്വരാജ്. അയാൾക്ക് അയാളുടെ ശരിയുണ്ട്. അത് ദുശ്ശാഠ്യമോ മുൻവിധിയോ അല്ല, പരന്ന വായനയിലൂടെ വികസിപ്പിച്ചതാണ്. അപ്രസക്തമെന്ന് മറ്റുള്ളവർ കരുതുന്ന ഭാ​ഗങ്ങൾ ചർച്ചയിലേക്ക് കൊണ്ടുവരാൻ കഴിവുണ്ട്. സ്വരാജ് സ്ഥാനാർഥിയായപ്പോൾ സന്തോഷിക്കുന്നു. ഇവിടെ വരികയെന്നുള്ളത് എന്റെ കടമയാണ്.

(മുൻ മലയാളം അധ്യാപിക, ചുങ്കത്തറ മാർത്തോമ കോളേജ്)


swaraj




"നല്ല സുഹൃത്ത്'

എറണാകുളത്താണ് ഞങ്ങൾ താമസിക്കുന്നത്. ഇങ്ങനെ ഒരുപരിപാടി ഉള്ളതുകൊണ്ട് വിജയാശംസ നേരാൻ എത്തിയതാണ്. എസ്എഫ്ഐ പ്രവർത്തനത്തിന്‌ സ്വരാജ്‌ ബംഗളൂരുവിൽ എത്തിയപ്പോഴാണ്‌ പരിചയപ്പെട്ടത്‌. പിന്നീട് നല്ല സുഹൃത്തുക്കളായി. സത്യസന്ധമായും ആത്മാർഥമായും നമ്മളെ പരിഗണിക്കുന്നയാളാണ്. തൃപ്പൂണിത്തുറ എംഎൽഎയായപ്പോഴും പലകാര്യങ്ങൾക്കും വിളിച്ചു. ഞങ്ങളുടെ അഭിമാനമാണ് സ്വരാജ്.

swaraj
സ്വാതി തമ്പുരാൻ, ഭാര്യ അശ്വതി മോഹൻ






deshabhimani section

Related News

View More
0 comments
Sort by

Home