ഒരുഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, ആത്മവിശ്വാസം വർധിക്കുന്നു: എം സ്വരാജ്

നിലമ്പൂർ: തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നാട് പകർന്നുനൽകിയ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ നഗരസഭയിലെ മാങ്കുത്ത് ജിഎൽപി സ്കൂൾ 202ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. ഓരോ ദിവസവും ആത്മവിശ്വാസം വർധിക്കുകയാണ്. ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പ് ദിവസത്തെ എൽഡിഎഫ് പ്രവർത്തകർ വരവേൽക്കുന്നത്. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്. പോളിങ് ശതമാനം ഉയരണമെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നുമാണ് ആഗ്രഹം' - സ്വരാജ് പറഞ്ഞു.
രാവിലെ 6.50ന് പിതാവ് മുരളീധരൻ നായർക്കൊപ്പമാണ് സ്വരാജ് പോളിങ് സ്റ്റേഷനിൽ എത്തിയത്. വരിനിന്ന് 7.25നാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തും.









0 comments