അഷിത സ്മാരക പുരസ്കാരം എം മുകുന്ദന് സമ്മാനിച്ചു

കോഴിക്കോട് : സമഗ്ര സംഭാവനയ്ക്കുള്ള അഷിത സ്മാരക പുരസ്കാരം എം മുകുന്ദന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് സമ്മാനിച്ചു. കഥ/ നോവൽ/ ലേഖനം/ പ്രഭാഷണം മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. മികച്ച യാത്രാവിവരണത്തിനുള്ള പുരസ്കാരം ദേശാഭിമാനി അസി. എഡിറ്റർ കെ ആർ അജയൻ ഏറ്റുവാങ്ങി. ‘സൂക്കോ കടന്ന് വടക്കുകിഴക്ക്’ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ മികച്ച കൃതികൾക്കുള്ള മറ്റ് പുരസ്കാരങ്ങൾ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി, പ്രദീഷ്, റെജി മലയാലപ്പുഴ, ഡോ. ആനന്ദൻ രാഘവൻ, റീത്ത രാജി, സുജ പാറുകണ്ണിൽ എന്നിവർ ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഉണ്ണി അമ്മയമ്പലം അധ്യക്ഷനായി. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അനുസ്മരണ പ്രഭാഷണം നടത്തി. എം കുഞ്ഞാപ്പ, പി കെ റാണി, രാജലക്ഷ്മി മഠത്തിൽ, വി കെ ഷീല എന്നിവർ സംസാരിച്ചു.










0 comments