ad
Deshabhimani

print edition എം ജയലക്ഷ്മി പുരസ്കാരം മുരളി ടീച്ചർക്ക് സമ്മാനിച്ചു

Award

എം ജയലക്ഷ്മി പുരസ്കാരം പി മുരളി ടീച്ചർക്ക് മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 12:00 AM | 1 min read

പട്ടാമ്പി : എം ജയലക്ഷ്മി പുരസ്കാരം സാമൂഹ്യപ്രവർത്തക പി മുരളി ടീച്ചർക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സമ്മാനിച്ചു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് അധ്യക്ഷയായി. അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ, സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി വി പ്രീത, സംസ്ഥാന കമ്മിറ്റി അംഗം കെ ബിനുമോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ ഡി ശ്രീജ, ഏരിയ സെക്രട്ടറി എ ആനന്ദവല്ലി, പുരസ്കാര ജേതാവ് പി മുരളി ടീച്ചർ, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി വി വത്സല, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രൊ-ഫ. സി പി ചിത്ര, സൗഹൃദ കൂട്ടായ്മ പ്രതിനിധികളായ കെ ലത, ശോഭന ദേവി, കെ വി ഉഷ, ഇ ബീന, എം ശ്യാമള, സി പി ശോഭന എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home