print edition എംജി സർവകലാശാല കലോത്സവം ; "ഇണൈമൈ'ക്ക് നാളെ തിരിതെളിയും

തിരുവല്ല
എംജി സർവകലാശാല യൂണിയൻ കലോത്സവം ‘ഇണൈമൈ’ക്ക് വെള്ളിയാഴ്ച തിരുവല്ലയിൽ തിരിതെളിയും. 27 മുതൽ മാർച്ച് അഞ്ചു വരെ നീളുന്ന കലോത്സവത്തിൽ ഒന്പതു വേദികളിലായി 11,000ൽ പരം വിദ്യാർഥികൾ അണിനിരക്കും. 91 ഇനങ്ങളിലാണ് മത്സരങ്ങൾ.
കേരളം, ആലിൻ ഷെറിൻ, വി എസ് അച്യുതാനന്ദൻ, മുണ്ടക്കൈ ചൂരൽമല, ഭാവന, ലൈഫ്, ഷാജി എൻ കരുൺ, എം ടി വാസുദേവൻ നായർ, എം കെ സാനു എന്നിങ്ങനെയാണ് വേദികളുടെ പേര്. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളി പകൽ മൂന്നിന് തിരുവല്ല മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും സംസ്കാരിക ഘോഷയാത്ര ആരംഭിക്കും. മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും. മുഖ്യവേദിയായ പബ്ലിക് സ്റ്റേഡിയത്തിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ കലോത്സവം ഉദ്ഘാടനം ചെയ്യും.










0 comments