ad
Deshabhimani

print edition കോൺഗ്രസ് 
നാടകം കളിക്കുന്നു : എം ബി രാജേഷ്

mb rajesh
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 1 min read


തിരുവനന്തപുരം

ശബരിമല സ്വര്‍ണമോഷണക്കേസിലെ ‌യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് മന്ത്രി എം ബി രാജേഷ്. അന്വേഷണം ശരിയായ ദിശയിലായാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ അന്വേഷണം അവസാനിക്കില്ലെന്ന ഭയമാണ് സഭയില്‍ കോപ്രായം കാണിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കയറ്റിയത് അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണന്‍ ബോർഡ്‌ പ്രസിഡന്റും അജയ് തറയിൽ അംഗമായിരുന്നപ്പോഴാണ്. എന്നിട്ടും കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


സത്യം മുഖത്തടിക്കുമ്പോൾ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുന്നു. വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിതെന്നും ധൃതിപിടിച്ച് കുറ്റപത്രം നൽകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. നിസ്സാര വിഷയങ്ങള്‍ ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ഭൂഷണമല്ലെന്നും എസ്ഐടി അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവെന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും എം ബി രാജേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home