ad
Deshabhimani

ലുലു ഹൈപ്പർ മാർക്കറ്റ്‌ ഡെപ്യൂട്ടി ജനറൽ മാനേജർ വാഹനാപകടത്തിൽ മരിച്ചു

accident
വെബ് ഡെസ്ക്

Published on Feb 10, 2025, 12:05 AM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്‌. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽ ഞായർ രാത്രി 9.15 ഓടെയാണ് അപകടം.


ആദർശ്‌ സഞ്ചരിച്ച കാറിൽ ചരക്കുമായിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ആദർശ്‌ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകൻ: ആര്യൻ. സഹോദരൻ: ഡോ. ആശിഷ്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home