print edition 6ന് ഹോട്ടലും ബേക്കറിയും അടച്ചിടും

പ്രതീകാത്മകചിത്രം
തിരുവനന്തപുരം / കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ അന്യായ വിലവർധനയിൽ പ്രതിഷേധിച്ച് ആറിന് കേരളത്തിൽ ഹോട്ടലുകളും ബേക്കറികളും അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്‌സ് സമിതി, വ്യാപാരി വ്യവസായി സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, എന്നിവയുടെ നേതൃത്വത്തിലാണ് സമരം. എണ്ണക്കന്പനി ഓഫീസുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും ന ടത്തും.
ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. അഞ്ചുമാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 1498 രൂപ വർധിപ്പിച്ചു. നിലവിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് നൽകേണ്ടത്. സിലിണ്ടർ ക്ഷാമംമൂലം ഇപ്പോൾത്തന്നെ 50 ശതമാനത്തിൽത്താഴെ ഹോട്ടലുകളേ പ്രവർത്തിക്കുന്നുള്ളൂ. വിലവർധനയുടെ ആഘാതം പൊതുജനങ്ങളെ ബാധിക്കും. ഹോട്ടൽ ഭക്ഷണവില ഉയരുന്നതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടും. ഹോട്ടൽ, ബേക്കറ്റി, കാറ്ററിങ് മേഖലയെ തകർക്കും.
എട്ടിന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിക്കും. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സബ്‌സിഡി നൽകി പ്രതിസന്ധി പരിഹരിക്കണമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.









0 comments