print edition ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ സാധ്യത: ബേക്കേഴ്‌സ് അസോസിയേഷൻ

പ്രതീകാത്മകചിത്രം
കൊച്ചി : പാചകവാതക വിലവർധന ബേക്കറി മേഖലയെയും പൊതുജനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രെഡ്, ബൺ, റസ്ക് തുടങ്ങിയവയുടെ വില ഉയരാൻ സാധ്യതയുണ്ട്. കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും അടിയന്തരമായി ഇടപെട്ട് വാണിജ്യ എൽപിജി വില നിയന്ത്രിക്കുകയോ സബ്സിഡി നൽകുകയോ ചെയ്യണം.









0 comments