ad
Deshabhimani

ന്യൂനമർദ്ദം ; തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

Heavy rain
വെബ് ഡെസ്ക്

Published on Jul 25, 2026, 05:32 PM | 1 min read

തിരുവനന്തപുരം : ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ - വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 2 -3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാ​ഗ്രത കണക്കിലെടുത്ത് വിവധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


27/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്


28/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്


29/07/2026 : തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്


എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home