ad
Deshabhimani

ഡീൽ ഉറപ്പിച്ചു

print edition ധനബില്ലിലും 
വീര്യം കുറഞ്ഞ മദ്യം

VD MADHYAM
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 02:21 AM | 1 min read

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‌ കുറഞ്ഞ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ്‌ നിർദേശം ധനബില്ലായി പുറത്തിറങ്ങി. കർണാടകത്തിലെ വൻകിട മദ്യക്കമ്പനിയായ ബക്കാഡിക്ക്‌ വേണ്ടിയായിരുന്നു ബജറ്റിലെ നിര്‍ദേശമെങ്കില്‍, മറ്റ്‌ കമ്പനികൾക്കും യഥേഷ്‌ടം മദ്യം വിൽക്കാനുള്ള അവസരം കരട്‌ വിജ്ഞാപനത്തിലുണ്ട്‌.


ഇതോടെ ഡീലിന്റെ വ്യാപ്തി കൂടി. പ്രതിപക്ഷത്തിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധം അവഗണിച്ചാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം.


നികുതി നിയമത്തിന്റെ വകുപ്പ് അഞ്ചിൽ ‘ഹോർട്ടി വൈൻ’ എന്നതിനുശേഷം ‘ലോ ആൾക്കഹോളിക് ബിവറേജ്’ എന്ന്‌ കൂട്ടിച്ചേർത്താണ് നികുതിയിളവിന്‌ നിർദേശം. ഇതോടെ ബക്കാഡിക്ക്‌ മാത്രമല്ല, മറ്റ്‌ കമ്പനികൾക്കും യഥേഷ്‌ടം മദ്യം വിൽക്കാനാകും. 19ന്‌ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ്‌ വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നിര്‍ദേശം അവതരിപ്പിച്ചത്.


10 ശതമാനത്തിൽത്താഴെ വീര്യമുള്ള മദ്യത്തിന്‌ 120 ശതമാനവും 10നും 20നും ഇടയ്‌ക്ക്‌ വീര്യമുള്ളവയ്‌ക്ക്‌ 175 ശതമാനവും വിൽപ്പനനികുതിയാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബക്കാഡി കമ്പനി വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.


വി ഡി സതീശന്റെ ബജറ്റ് നിർദേശത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം വിവിധ മത, സാമുദായിക സംഘടനകളും കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും പ്രതിഷേധം അറിയിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ്‌ ധനബില്ലിലും നികുതി നിർദേശം. നികുതി നിർദേശങ്ങൾ ഉൾപ്പെടെ അടങ്ങിയ സംസ്ഥാന ധനബില്ല്‌ തിങ്കളാഴ്‌ച നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. യുഡിഎഫ്‌ അംഗങ്ങൾ എതിർക്കില്ല. യുഡിഎഫ്‌ ചർച്ച ചെയ്‌താലും ഇല്ലെങ്കിലും സ്വാഭാവികമായും നിയമം നടപ്പാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home