ad
Deshabhimani

സ്പീ​ക്ക​റി​ൽ പാ​ട്ട് വെ​ച്ചതിൽ തർക്കം; വർക്കലയിൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശിക്ക് കുത്തേറ്റു

fight .
വെബ് ഡെസ്ക്

Published on Jul 14, 2026, 11:27 AM | 1 min read

തിരുവനന്തപുരം: വ​ർ​ക്ക​ല പാ​പ​നാ​ശം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റു. ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി സു​ദ​ർ​ശ​ന് (19) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് 14 സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് സു​ദ​ർ​ശ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ർ​ക്ക​ല​യി​ൽ എ​ത്തി​യ​ത്. രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ സ​തീ​ശ​നും കു​മു​ദ​നും ഒ​പ്പം സൗ​ത്ത് ക്ലി​ഫ് ന​ട​പ്പാ​ത​യി​ലൂ​ടെ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ൽ പാ​ട്ട് കേ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പൊലീ​സ് പി​ടി​കൂ​ടി. കു​ര​യ്ക്ക​ണ്ണി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി​യും (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത യു​വാ​വു​മാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ സൗ​ത്ത് ക്ലി​ഫ് ന​ട​പ്പാ​ത​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്നാ​മ​ത്തെ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.


സ്പീ​ക്ക​റി​ൽ പാ​ട്ട് വെ​ച്ച​തി​നെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ ചോ​ദ്യം​ചെ​യ്തു. ഇ​ത് പി​ന്നീ​ട് വാ​ക്കു​ത​ർ​ക്ക​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലേ​ക്കും നീ​ങ്ങി. ഇ​തി​നി​ടെ​യാ​ണ് സു​ദ​ർ​ശ​ന് കു​ത്തേ​റ്റ​ത്. സു​ദ​ർ​ശ​ൻറെ വ​യ​റി​ൻറെ വ​ല​തു​ഭാ​ഗ​ത്തും തോ​ളി​ലും മു​തു​ക​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​ദ്യം വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home