ad
Deshabhimani

പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി; തിരികെ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ

kasargod

കളഞ്ഞു കിട്ടിയ പണമടടങ്ങിയ പേഴ്സ് പ്രയാഗ്, ശിവനന്ദ് , ദേവനന്ദ് എന്നിവർ ഹൊസ്‌ദുർമ്‌ പൊലീസ്‌ സ്‌റ്റേഷൻ ഓഫീസർക്ക്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 03, 2025, 09:18 PM | 1 min read

കാഞ്ഞങ്ങാട്: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. ദുർഗ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളാണ് പണം തിരികെ ഏൽപ്പിച്ചത്. സ്കൂൾ പരിസരത്തുനിന്നും കളഞ്ഞു കിട്ടിയ 6,070 രൂപ അടങ്ങിയ പേഴ്സ് വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എസ് പിസി കേഡറ്റായ പ്രയാഗ്, ശിവനന്ദ് , ദേവനന്ദ് എന്നീ കുട്ടികളാണ് ഹൊസ്‌ദുർഗ്‌ പൊലീസ്‌ സ്റ്റേഷനിൽ പേഴ്സ് എത്തിച്ചത്. സ്റ്റേഷനിൽനിന്നും ഉടമയെ കണ്ടെത്തി പണം അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ചു.


kasargod purse



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home