ad
Deshabhimani

നിയന്ത്രണം‌ വിട്ട് ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

Accident

അപകടത്തില്‍പ്പെട്ട ലോറി

വെബ് ഡെസ്ക്

Published on Jul 13, 2026, 09:44 PM | 1 min read

കാസർകോട്: നിയന്ത്രണം വിട്ട് ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കുറ്റിക്കോൽ അത്തിയടുക്കത്ത് ആണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടയ്ക്കയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡരികിൽ താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും തകർന്നു വീണു. വീടിനകത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home