ലോക്കോ പൈലറ്റുമാർ എറണാകുളത്ത് കുടുംബധർണ നടത്തി

കൊച്ചി: അശാസ്ത്രീയമായ ക്രൂലിങ്കുകൾ അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാർ എറണാകുളത്ത് കുടുംബധർണ നടത്തി.
വിശ്രമം നിഷേധിച്ചുകൊണ്ട് എറണാകുളം സൗത്തിൽ പുതിയ ക്രൂലിങ്ക് നടപ്പാക്കുകയാണ്. 20ൽ അധികം ട്രെയിനുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റി. ഇതുമൂലം എറണാകുളത്തും സമീപ ജില്ലകളിലും ഉള്ള തൊഴിലാളികൾക്ക് എറണാകുളത്ത് ജോലി ചെയ്യാനുള്ള അവസരം നിഷേധിച്ചുകൊണ്ട്, അവർ കുടുംബത്തോടെപ്പം നാഗർകോവിൽ, തീരുവനന്തപുരം ഡിപ്പോകളിൽ പോയി ജോലി ചെയ്യണ്ട സാഹചര്യം അധികാരികൾ ഉണ്ടാക്കി. ഡിവിഷണൽ അധികാരികളുടെ ഈ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുടുംബധർണ.
ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതിനാൽ തൊഴിലാളികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുകയാണ് റെയിൽവേ അധികാരികൾ. അത്യാവശ്യസർവീസ് എന്ന പേരിൽ അമിതജോലിഭാരം അടിച്ചേൽപ്പിച്ച് ട്രെയിൻസർവീസ് നടത്തുന്നു. എന്നാൽ അത്യാവശ്യം നടപ്പാക്കേണ്ട ജീവനക്കാരുടെ തസ്‌തിക വ്യന്യാസം പോലുള്ള കാര്യങ്ങൾ വർഷങ്ങളായി നടത്തുന്നില്ല. കഴിഞ്ഞ പാർലമെൻ്റിൽ അവതരിപ്പിച്ച കണക്ക് പ്രകാരം ആകെയുള്ള 142814 തസ്‌തികകളിൽ 34886 ലോക്കോപൈലറ്റുമാരുടെ ഒഴിവുകളുണ്ട്.
ഡിവിഷണൽ കുടുംബ ധർണ്ണ ഡിആർഇയു ജനറൽ സെക്രട്ടറി ബേബിഷക്കീല ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ പ്രസിഡൻ്റ് എൻ എൻ ഗിരീഷ്കുമാർ അധ്യക്ഷനായി. വി വി ഗഗാറിൻ. കെ സി ജയിംസ്, എം എം റോളി, എൽ മണി, പി എൻ സോമൻ,ജെ വേണുഗോപാൽ, എം എൽ വിബി, ജോബിൻ, സി സതീഷ് എന്നിവർ സംസാരിച്ചു.










0 comments