ലോക്കോ പൈലറ്റുമാരുടെ 48 മണിക്കൂർ നിരാഹാരസമരത്തിന് തുടക്കം

തിരുവനന്തപുരം: ജീവനക്കാരോടുള്ള റെയിൽവേ അധികാരികളുടെ വിവേചനത്തിനെതിരെ രാജ്യത്തെ ലോക്കോ പൈലറ്റുമാർ നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരത്തിന് തുടക്കമായി. തിരുവനന്തപുരം ഡിവിഷനിൽ, ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിലും എറണാകുളം സൗത്തിൽ ക്രൂ ബുക്കിങ്ങ് ഓഫീസിനു മുന്നിലുമാണ് നിരാഹാരസമരം നടക്കുന്നത്. ജോലി എടുത്തുകൊണ്ടാണ് പ്രതിഷേധം.
രാവിലെ പത്തിന് ആരംഭിച്ച സമരം ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം എം റോളി എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വർക്കിങ് പ്രസിഡൻ്റ് എൽ മണി, പി എൻ സോമൻ, സോണൽ വൈസ് പ്രസിഡൻ്റ് പി കെ ഹരീഷ്, ഡിവി സെക്രട്ടറി വി വി ഗഗാറിൻ, പി ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻ്റ് എൻ എൻ ഗിരീഷ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം ബിജു സ്വാഗതം പറഞ്ഞു.
ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരമായി റെയിൽവെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് ശക്തമായ സമരത്തിലേക്ക് നീങ്ങിയത്.








0 comments