ഒരു വോട്ട് എന്നത് നുണപ്രചാരണം: കുന്തിപ്പുഴ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയത് 60 വോട്ട്

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ടെന്നത് നുണപ്രചാരണമാണെന്ന് സിപിഐ എം മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി കെ മൻസൂർ. ആദ്യം എൽഡിഎഫ് പരിഗണിച്ചത് ഫിറോസ് ഖാനെയായിരുന്നു. ഇദ്ദേഹം ആ വാർഡിലെ താമസക്കാരനല്ല.ഇതേ തുടര്‍ന്ന് കുന്തിപ്പുഴ വാര്‍ഡിലെ താമസക്കാരനായ ഫൈസലിനെ സ്ഥാനാർഥിയായി തീരുമാനിച്ചു .
ഫിറോസ്‌ഖാന്റെ അനുവാദത്തോടെയായിരുന്നു ഈ തീരുമാനം . ഫെെസലിന് 60 വോട്ട് കിട്ടി. ഫിറോസ്‌ഖാന് കിട്ടിയ ഒരു വോട്ടിനെ ഉയർത്തി എൽഡിഎഫിനെതിരെ അപവാദം പ്രചരിപ്പിക്കുയാണെന്ന് മൻസൂർ പറഞ്ഞു.










0 comments