ad
Deshabhimani

print edition കാർട്ടൂണിൽ ചിരിച്ച് കേരളം

kerala cultural congress

കേരള കൾച്ചറൽ കോൺഗ്രസിന് മുന്നോടിയായി നടന്ന തത്സമയ കാർട്ടൂൺ രചന ഉദ്ഘാടനം ചെയ്ത് ദർബാർ ഹാൾ ഗ്രൗണ്ടിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ കേരളം വരയ്ക്കുന്നു. കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് സമീപം

വെബ് ഡെസ്ക്

Published on Dec 12, 2025, 02:00 AM | 1 min read


കൊച്ചി

ഒരു വരയിൽ മന്ത്രി കേരളം വരച്ചു, പിന്നെ ഒരു ചെറുവരകൂടി ചേർന്നപ്പോൾ ചിരിക്കുന്ന കേരളമായി. കേരള കൾച്ചറൽ കോൺഗ്രസിന്റെ മുന്നോടിയായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒരുക്കിയ തത്സമയ കാർട്ടൂൺ രചനയായിരുന്നു രംഗം. സംസ്ഥാന സർക്കാരും കേരള ലളിതകലാ അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ ഒരുക്കിയ ‘കാർട്ടൂണിൽ തെളിയുന്ന കേരളം' പരിപാടി മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ കാര്യങ്ങളും സമകാലിക വിഷയങ്ങളുമെല്ലാം തുടർന്ന് വരകളിൽ ചിരിപടർത്തി തെളിഞ്ഞു.


ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, കോ–ഓർഡിനേറ്റർ അജി അടൂർ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻമാരായ സജ്ജീവ് ബാലകൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, കാർട്ടൂൺ അക്കാദമി അംഗങ്ങളായ രതീഷ് രവി, ടി ജി ജയരാജ്‌, എം പി ഗിരീഷ്, പി യു നൗഷാദ്, മനോജ്‌ മത്തശേരിൽ, ടി എസ്‌ സന്തോഷ്‌, അനന്തു എന്നിവർ കാർട്ടൂൺ രചനയിൽ പങ്കെടുത്തു. ദർബാർ ഹാളിനുമുന്നിൽ സൃഷ്ടികളുടെ പ്രദർശനം മൂന്നുദിവസം തുടരും.


സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കേരള കൾച്ചറൽ കോൺഗ്രസ് 20നാണ് എറണാകുളത്ത് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home