തൃശൂര്‍ മൃഗശാലയിലെ സിംഹം ചത്തു

തൃശൂര്‍: തൃശൂര്‍ ചെമ്പൂക്കാവിലെ സംസ്ഥാന മ്യൂസിയം ആന്‍ഡ് മൃഗശാലയില്‍ പാര്‍പ്പിച്ചിരുന്ന 15 വയസുള്ള ആകാശ് എന്ന സിംഹം ചത്തു. പ്രായാധിക്യത്താലുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് സിംഹത്തിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സിംഹം രണ്ടാഴ്ചയായി കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സയിലായിരുന്നു. പ്രായാധിക്യമുള്ളതിനാൽ സിംഹത്തിനെ പുത്തൂരിലുള്ള തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയിരുന്നില്ല.









0 comments