ad
Deshabhimani

മഴ 
നനയാതെ; 
മനസ്സ്‌ നിറഞ്ഞ്‌

LEELAMMA LIFE
avatar
അഖിലേഷ്‌ ആനാവൂർ

Published on Feb 24, 2026, 03:43 AM | 1 min read

വെള്ളറട: ‘മഴ പെയ്താൽ ഉണർന്നിരിക്കും. കിടക്കയ്ക്കു ചുറ്റം പാത്രം നിരത്തും. ഓരോ മഴക്കാലത്തും എക്സ്റേ ഷീറ്റുകൊണ്ടാണ് മേൽക്കൂര മറയ്ക്കാറ്. ഇഴജന്തുക്കളെയും പേടിക്കണം. കണ്ണടയുംമുമ്പ്‌ മഴ വന്നാൽ പേടിക്കാതെ കിടക്കാൻ കഴിയുമെന്ന് നിരീച്ചതല്ല’– ലൈഫ് പദ്ധതിയിലൂടെ വീട്‌ കിട്ടിയ- മണ്ണാംകോണം ചിലവൂർ കിഴക്കൻകരയിലെ ലീലാമ്മയുടെ വാക്കുകളിടറി. പഴയകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ കണ്ണീരൊഴുകും.


എന്നാൽ, ചോർന്നൊലിക്കാത്ത വീട് കിട്ടിയതോർക്കുമ്പോൾ സന്തോഷവും. പണ്ട്‌ മക്കൾക്ക്‌ പഠിക്കുന്ന ബുക്കും ബാഗും നനയാതെ വയ്ക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു.

മഴയുള്ളതിന്റെ പിറ്റേന്ന് നനഞ്ഞ്‌ കുതിർന്ന പുസ്‌തകവുമായാണ്‌ സ്‌കൂളിൽ പോയിരുന്നത്‌. കേറിക്കിടക്കാൻ നല്ലൊരു കൂര തന്നവർ ദൈവത്തിനു തുല്യംതന്നെ.


ലൈഫിലെ ലിസ്റ്റിൽ പേരുണ്ടായപ്പോഴും വീട്‌ കിട്ടില്ലെന്ന് പറഞ്ഞവരുണ്ട്. വീടിന്റെ വാനം പണി തുടങ്ങിയപ്പോൾ ഉള്ള കൂരകൂടി പൊളിച്ചത്‌ എന്തിനെന്ന്‌ ചോദിച്ചവരും ധാരാളം. വീടെന്ന സ്വപ്‌നം ലൈഫ് കളറാക്കിത്തന്നപ്പോൾ ചോദിച്ചവരടക്കം ഒപ്പംചേർന്നു. എല്ലാവരോടും നന്ദിമാത്രമേയുള്ളൂ– ലീലാമ്മ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home