print edition അലവൻസ് പുനഃസ്ഥാപിക്കണം: ലൈബ്രേറിയൻമാരുടെ നിയമസഭാ മാർച്ച് 15ന്

പ്രതീകാത്മക ചിത്രം
കണ്ണൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിനുകീഴിലെ ലൈബ്രറികളിലെ ലൈബ്രേറിയൻമാർക്ക് നിഷേധിച്ച അലവൻസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വ്യാഴാഴ്‌ച നിയമസഭാ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10ന് പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. ലൈബ്രേറിയൻ അലവൻസിൽ എൽഡിഎഫ് സർക്കാർ വർധിപ്പിച്ച 1000 രൂപയുടെ വർധന നടപ്പാക്കുക, സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താനുള്ള മുൻ സർക്കാർ തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് യൂണിയൻ പ്രസിഡന്റ് യു കെ ശിവകുമാരി, ജനറൽ സെക്രട്ടറി പി അപ്പുക്കുട്ടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.








0 comments