ad
Deshabhimani

നെല്ലിയാമ്പതിയിൽ കിണറ്റിൽ പുലി കുടുങ്ങി

puli
വെബ് ഡെസ്ക്

Published on Feb 19, 2025, 10:00 PM | 1 min read

കൊല്ലങ്കോട്: നെല്ലിയാമ്പതിയിൽ പുലയൻ പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ പുലി കുടുങ്ങി. പുലയൻ പാറയിലെ സീനയുടെ വീട്ടിലെ ആൾമറയില്ലാത്ത കിണറിലാണ് പുലി കുടുങ്ങിയത്. നെല്ലിയാമ്പതി വെറ്റിനറി ഡിസ്പെൻസറിയിലെ ജീവനക്കാരിയായ സീന ഡിസ്പെൻസറിയിൽ നിന്ന് വീടെത്തി പകൽ മൂന്നിന് കിണറിലെ പമ്പ് സെറ്റ് ഓടിക്കാൻ ചെന്നപ്പോഴാണ് കിണറിനകത്ത് പുലിയെ കണ്ടത് . ഉടനെ വനം വകുപ്പിനെയും പൊലിസിനെയും വിവരമറിയിച്ചു.


വനംവകുപ്പ്‌ ഉദ്യോഗസ്ഥർ വല ഉപയോഗിച്ച് പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച് കൂട്ടിൽ കയറ്റി ഉൾ കാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി. പുലി അവശനിലയിലാണ്. ബുധൻ രാവിലെ വീട്ടിനു സമീപത്തെ കുരങ്ങൻമാർ ബഹളം വെച്ചതായി സീന പറഞ്ഞു. പുലി കിണറിൽ കുടുങ്ങിയതറിഞ്ഞായിരിക്കാം കുരങ്ങുകൾ ബഹളം വെച്ചതെന്ന് കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home