കേരളത്തിനെതിരായ കേന്ദ്രമന്ത്രിമാരുടെ പരാമർശം; പ്രതിഷേധമുയര്‍ത്തി ഇടതുപക്ഷ എംപിമാര്‍

CPIMMPPROTEST
avatar
സ്വന്തം ലേഖകൻ

Published on Feb 05, 2025, 09:40 AM | 1 min read

ന്യൂഡൽഹി: കേരളത്തെ തുടർച്ചയായി അപഹസിക്കുന്ന കേന്ദ്രസഹമന്ത്രിമാരായ സുരേഷ്‌ ഗോപിയുടെയും ജോർജ്‌ കുര്യന്റെയും രാജി ആവശ്യപ്പെട്ട്‌ പാർലമെന്റിന്‌ മുന്നിൽ സംസ്ഥാനത്ത്‌ നിന്നുള്ള ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. സുരേഷ്‌ ഗോപിയും ജോർജ്‌ കുര്യനും രാജിവച്ചൊഴിയണമെന്നും മാപ്പുപറയണമെന്നും എംപിമാർ ആവശ്യപ്പെട്ടു. രാജിക്ക്‌ സന്നദ്ധമല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന്‌ പുറത്താക്കണം. സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണനും രാജ്യസഭാ ഉപനേതാവ്‌ ജോൺ ബ്രിട്ടാസും പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.

ആദിവാസിക്ഷേമ വകുപ്പ്‌ ഉന്നതകുലജാതരെയാണ്‌ ഏൽപ്പിക്കേണ്ടതെന്ന സുരേഷ്‌ ഗോപിയുടെ പരാമർശത്തിലും ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു.


കേരളത്തിനായി ശബ്‌ദിക്കേണ്ട കേന്ദ്രമന്ത്രിമാർ എന്നാൽ കേരളത്തെ തുടർച്ചയായി ഇകഴ്‌ത്തുകയാണെന്ന്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ കൂട്ടുനിൽക്കുകയാണ്‌. സുരേഷ്‌ ഗോപിയുടെ പരാമർശം ഭരണഘടനാവിരുദ്ധമാണ്‌. സത്യപ്രതിജ്‌ഞാലംഘനമാണ്‌ നടത്തിയത്‌.
രാജിവച്ചൊഴിയണം –- രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home