Deshabhimani

print edition സിപിഐ എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: ലീഗ് പ്രവർത്തകർ റിമാൻഡിൽ

Arrest
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

താനൂർ: ഉണ്യാലില്‍ സിപിഐ എം പ്രവർത്തകൻ ജംഷീർ ബാബുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ലീഗ് പ്രവർത്തകർ റിമാൻഡിൽ. പുതിയ കടപ്പുറം സ്വദേശി ചേക്കിന്റെ പുരയ്ക്കൽ ഹിദായത്തുള്ള (21), ജ്ഞാനപ്രഭ സ്കൂളിന് സമീപം ഊറാൻ കടവത്ത് ഷിബിൽ (25), പുതിയ കടപ്പുറം സ്വദേശി മാമുണ്ണിന്റെ പുരയ്ക്കൽ മുഹമ്മദ് ഷിബിൽ (23) എന്നിവരെയാണ് തിരൂർ സബ് ജയിലിലേക്ക് മാറ്റിയത്.


പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളി പകൽ പന്ത്രണ്ടോടെ പുതിയകടപ്പുറം ഭാഗത്താണ് സംഭവം. ബൈക്കിൽ പരപ്പനങ്ങാടിയിൽ നിന്ന്‌ വന്ന ജംഷീർ ബാബുവിനെ കാറിൽ പിന്തുടർന്നെത്തിയ അക്രമിസംഘം പുതിയകടപ്പുറം കറുകയിൽ ബസ് സ്റ്റോപ്പിന് സമീപം ഇടിച്ചിടുകയായിരുന്നു. തെറിച്ചു വീണ ജംഷീർ ബാബുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home