print edition ആർഎസ്‌എസുകാരെ തുറുങ്കിലടച്ചത് എൽഡിഎഫ് സർക്കാർ

തിരുവനന്തപുരം: ജന്തർമന്തറിൽ സമരംചെയ്‌ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്നും പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണന്നും വിദ്വേഷപരാമർശം നടത്തിയതിന് അറസ്‌റ്റിലായ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് ആരോപണം.
മുൻപ് വർഗീയ, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവരെ എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‌തതും ജയിലിലടച്ചതും കൃത്യമായ വകുപ്പുകൾ ചുമത്തിയാണ്. പലരും മാസങ്ങളോളം ജയിലിൽക്കിടന്നു.
ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല, ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ കെ സുരേന്ദ്രൻ, തിരുവനന്തപുരത്തും വെണ്ണലയിലും മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോർജ, ഹിന്ദു ഹെൽപ്‌ലൈൻ നടത്തിപ്പുകാരൻ പ്രതീഷ് വിശ്വനാഥ്, രാഹുൽ ഇൗശ്വർ തുടങ്ങഇയവരെല്ലാം വിദ്വേഷ പരാമർശത്തിന്റെ പേരിൽ അറസ്‌റ്റിലായവരാണ്. എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റായിരുന്ന എം കെ ഫൈസിയെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റ് ചെയ്തിരുന്നു.










0 comments