തെക്കൻ മേഖലാ ജാഥ 3ന് ചേലക്കരയിലും മധ്യമേഖലാ ജാഥ 6ന് പത്തനംതിട്ടയിലും തുടങ്ങും
print edition വികസന സന്ദേശവുമായി ജനങ്ങളിലേക്ക് ; എൽഡിഎഫ് വടക്കൻ മേഖലാ ജാഥ നാളെമുതൽ

തിരുവനന്തപുരം
സർക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള തുടർപ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും പങ്കുവയ്‌ക്കാനുള്ള എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ പര്യടനത്തിനൊരുങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഞായറാഴ്‌ച തുടങ്ങും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഫെബ്രുവരി മൂന്നിനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ആറിനും ഉദ്‌ഘാടനംചെയ്യും.
വടക്കൻമേഖലാ ജാഥ ഞായർ പകൽ മൂന്നിന് മഞ്ചേശ്വരം കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 16ന് പാലക്കാട് തരൂരിലാണ് സമാപനം.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പര്യടനം നടത്തും. അംഗങ്ങൾ: കെ എസ് സലീഖ, പി സന്തോഷ് കുമാര്‍ എംപി, മാത്യു കുന്നപ്പള്ളി, പി പി ദിവാകരന്‍, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ. നൈസ് മാത്യു.
തെക്കൻ മേഖലാജാഥ ഫെബ്രുവരി മൂന്നിന് പകൽ മൂന്നിന് ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നാലുമുതൽ തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തി 15ന് തിരുവനന്തപുരത്ത് സമാപിക്കും. അംഗങ്ങൾ: സി എസ് സുജാത, എം സ്വരാജ്, അഡ്വ. പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യന്‍, പി കെ രാജന്‍, യുജിന്‍ മൊറേലി, ഉഴമലയ്‌ക്കല്‍ വേണുഗോപാല്‍, എ ഷാജു, ജോര്‍ജ് അഗസ്റ്റിൻ, സി പി അന്‍വര്‍ സാദത്ത്, ജോണി ചെറുവുപറമ്പില്‍.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് പകൽ മൂന്നിന് പത്തനംതിട്ടയിൽ തുടങ്ങി 14ന് എറണാകുളത്ത് സമാപിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പര്യടനം. അംഗങ്ങൾ: കെ കെ ശൈലജ, പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ്.










0 comments