ad
Deshabhimani

print edition എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥ : 12ന്‌ പര്യടനമില്ല

Ldf Vikasana Munnetta Jatha
വെബ് ഡെസ്ക്

Published on Jan 29, 2026, 01:14 AM | 1 min read


തിരുവനന്തപുരം

എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥകളുടെ തീയതിയിൽ ചെറിയ മാറ്റം. ഫെബ്രുവരി 12ന്‌ ട്രേഡ്‌ യൂണിയൻ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പര്യടനം നിർത്തിവയ്‌ക്കും. ഒരുദിവസംകൂടി ജാഥ നീളും. നവകേരള നിർമിതിക്കായുള്ള കേരളത്തിന്റെ പത്തുവർഷത്തെ മുന്നേറ്റം വിശദീകരിക്കാനും ഭാവിയിലേക്കുള്ള കാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കാനുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം‍, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി എന്നിവർ നേതൃത്വം നൽകുന്ന മൂന്ന്‌ ജാഥകളാണ്‌ പര്യടനം നടത്തുക. എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിന്‌ മഞ്ചേശ്വരത്ത്‌ തുടങ്ങി 16ന്‌ പാലക്കാട്‌ തരൂരിൽ സമാപിക്കും. കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ പര്യടനം. 12ന്‌ മലപ്പുറത്ത്‌ നിശ്‌ചയിച്ച മണ്ഡലങ്ങളിലെ സ്വീകരണം 13ലേക്ക്‌ മാറ്റി.


കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് പത്തനംതിട്ട ആറന്മുളയിൽ തുടങ്ങി 14ന് എറണാകുളത്ത് സമാപിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്‌ പര്യടനം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നേതൃത്വം നൽകുന്ന മൂന്നാമത്തെ ജാഥ തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും. ഫെബ്രുവരി മൂന്നിന് ചേലക്കരയിൽ തുടങ്ങി 15ന്‌ തിരുവനന്തപുരത്താണ്‌ സമാപനം.


jadha



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home