print edition വികസനമുന്നേറ്റ ജാഥകളെ വരവേൽക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം
നവകേരള നിർമിതിക്കായുള്ള കേരളത്തിന്റെ പത്തുവർഷത്തെ മുന്നേറ്റം വിശദീകരിക്കാനും ഭാവികാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കാനുമായി എൽഡിഎഫ് സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾക്കായി സംസ്ഥാനത്തെങ്ങും ഒരുക്കമാരംഭിച്ചു. നിയമസഭാ മണ്ഡലം അടിസ്ഥാനമാക്കിയാണ് ജാഥാ സ്വീകരണം. എല്ലായിടത്തും സ്വാഗതസംഘങ്ങൾ രൂപീകരിച്ചുവരുന്നു. ഫെബ്രുവരി ഒന്നിന് തുടങ്ങി 15വരെയാണ് ജാഥാ പര്യടനം.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്ത് തുടങ്ങി 15ന് പാലക്കാട് തരൂരിൽ സമാപിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പര്യടനം നടത്തും. കെ എസ് സലീഖ, പി സന്തോഷ് കുമാര്‍ എംപി, മാത്യു കുന്നപ്പള്ളി, പി പി ദിവാകരന്‍, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ. നൈസ് മാത്യു എന്നിവരാണ് അംഗങ്ങൾ.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് പത്തനംതിട്ട ആറന്മുളയിൽ തുടങ്ങി 13ന് എറണാകുളത്ത് സമാപിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പര്യടനം. അംഗങ്ങൾ: കെ കെ ശൈലജ, പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേതൃത്വം നൽകുന്ന മൂന്നാമത്തെ ജാഥ തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും. ഫെബ്രുവരി നാലിന് ചേലക്കരയിൽ തുടങ്ങി 14ന് തിരുവനന്തപുരത്താണ് സമാപനം. സി എസ് സുജാത, എം സ്വരാജ്, അഡ്വ. പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യന്‍, പി കെ രാജന്‍, യുജിന്‍ മൊറേലി, ഉഴമലയ്‌ക്കല്‍ വേണുഗോപാല്‍, എ ഷാജു, ജോര്‍ജ് അഗസ്‌റ്റിൻ, സി പി അന്‍വര്‍ സാദത്ത്, ജോണി ചെറുവുപറമ്പില്‍ എന്നിവർ ജാഥാംഗങ്ങളാകും.










0 comments