ad
Deshabhimani

print edition നിറയെ ജീവിതാഹ്ലാദം

Ldf Vikasana Munnetta Jadha ottappalam

എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദസദസ്സിലെത്തിയ അർജുനുമായി ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ സംസാരിക്കുന്നു /ഫോട്ടോ: ശരത്‌ കൽപ്പാത്തി

avatar
വേണു കെ ആലത്തൂർ

Published on Feb 16, 2026, 02:44 AM | 1 min read


പാലക്കാട്‌

‘ഞങ്ങളുടെ സ്‌കൂളിന്‌ ബസ്‌ വേണം മാഷേ...' എൽഡിഎഫ്‌ വടക്കൻമേഖലാ ജാഥയുടെ ഭാഗമായി ഒറ്റപ്പാലത്ത്‌ സംഘടിപ്പിച്ച സംവാദസദസ്സിൽ ക്യാപ്‌റ്റൻ എം വി ഗോവിന്ദനോട്‌ ഭിന്നശേഷിക്കാരൻ അർജുന്റെ ആവശ്യം. മറുപടിക്കിടയിൽ എംഎൽഎ ഫണ്ടിൽനിന്ന്‌ ബസ്‌ അനുവദിക്കാമോയെന്ന്‌ വേദിയിലുണ്ടായിരുന്ന കെ പ്രേംകുമാർ എംഎൽഎയോട്‌ എം വി ഗോവിന്ദൻ അന്വേഷിച്ചു.


ശ്രീകൃഷ്‌ണപുരം മണ്ണന്പറ്റ ബഡ്‌സ്‌ സ്‌കൂളിന്‌ ഉടൻ ബസ്‌ നൽകാമെന്ന്‌ എംഎൽഎയുടെ ഉറപ്പ്‌. ഇതുപോലെ ജീവിതവെളിച്ചമേകുന്ന ഇടപെടലുകളുടെ സാക്ഷ്യമാണ്‌ ഓരോയിടത്തും.


പൂരാവേശം പടർന്ന ഒറ്റപ്പാലത്താണ്‌ പാലക്കാട് ജില്ലയിലെ രണ്ടാംദിനം ജാഥ തുടങ്ങിയത്‌. ഉച്ചവെയിലിനെ കൂസാതെ ഒറ്റമനസ്സോടെ ഒഴുകിയെത്തി നാട്‌. മണ്ണാർക്കാട്‌ നഗരത്തിലെ സ്വീകരണത്തിൽ അട്ടപ്പാടിയിൽനിന്നുള്ള ആദിവാസികൾ ഉൾപ്പെടെ വരവേൽക്കാനെത്തി. കോങ്ങാട്‌ ആയിരങ്ങൾ അണകെട്ടിയപോലെ നിറസദസ്സ്‌. പോരാട്ടചരിത്രം തുടിക്കുന്ന പാലക്കാട്‌ കോട്ടമൈതാനത്തും ജനമുന്നേറ്റം.


തിങ്കളാഴ്‌ച കൊഴിഞ്ഞാന്പാറ (ചിറ്റൂർ മണ്ഡലം), നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ ജാഥ സമാപിക്കും.


സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ്‌ സലീഖ, പി സന്തോഷ്‌കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്‌ എം), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ), പി എം സുരേഷ്ബാബു (എൻസിപി), മനയത്ത്‌ ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ എസ്‌), വടകോട്‌ മോനച്ചൻ (കേരള കോൺഗ്രസ്‌ ബി), എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), നൈസ്‌ മാത്യു (കേരള കോൺഗ്രസ്‌ സ്‌കറിയ വിഭാഗം) എന്നിവരാണ്‌ ജാഥാ അംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home