ad
Deshabhimani

ജാഥ ഇന്ന് ചാത്തന്നൂർ, 
ചടയമംഗലം, വർക്കല, 
ചിറയിൻകീഴ് മണ്ഡലങ്ങളിൽ

print edition തുടരാം മുന്നോട്ട്... വികസന മുന്നേറ്റജാഥയ്‌ക്ക്‌ ആവേശോജ്വല സ്വീകരണം

binoy viswam

ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ 
മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക്‌ കൊല്ലം 
ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലത്തിൽ നൽകിയ സ്വീകരണം /ഫോട്ടോ: എം എസ് ശ്രീധർലാൽ

avatar
ജയൻ ഇടയ്ക്കാട്

Published on Feb 11, 2026, 02:45 AM | 2 min read


കൊല്ലം

ഒമ്പത് നിലകളിലുയർന്ന കരുനാഗപ്പള്ളി താലൂക്കാശുപത്രി കെട്ടിടം, ദേശീയപാത 66... വികസന വിസ്‌മയങ്ങൾക്ക്‌ അഭിമുഖമായി എൽഡിഎഫ്‌ തെക്കൻ മേഖലാ വികസന മുന്നേറ്റജാഥയ്‌ക്ക്‌ ആവേശോജ്വല സ്വീകരണം ആദ്യം കരുനാഗപ്പള്ളിയിൽ. ജാഥാ ക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തെ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളോടെ ജനം സ്വീകരിച്ചു. നവകേരള സ്വപ്‌നങ്ങളെ ഹൃദയത്തിലേറ്റുന്ന ജനം കരിമണലിന്റെ തട്ടകമായ ചവറയിലും നൽകിയത്‌ വൻ വരവേൽപ്പ്‌. കുണ്ടറയിലേക്കുള്ള തുടർവഴികളിലും വികസന പദ്ധതികളുടെ നേർക്കാഴ്ചകൾ. സിറാമിക്സ് ഗ്രൗണ്ടിലെ സ്വീകരണ കേന്ദ്രത്തിൽ ജാഥയെ സ്വീകരിക്കാൻ സമൂഹത്തിന്റെ സമസ്തമേഖലകളിൽ നിന്നുള്ള വൻ ജനാവലി.


ഇരവിപുരം, കൊല്ലം മണ്ഡലങ്ങൾ സംയുക്തമായി കല്ലുമാല സമരത്തിന്റെ ചരിത്രമുറങ്ങുന്ന കൊല്ലം കന്റോൺമെന്റ്‌ മൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണ വേദിയിലേക്കും ജനപ്രവാഹം. ശാസ്താംകോട്ട വിജയ കാസിലിൽ രാവിലെ സംവാദ സദസ്സും മാധ്യമ സംവാദവും കഴിഞ്ഞായിരുന്നു ജാഥയുടെ രണ്ടാംദിന പര്യടനം ആരംഭിച്ചത്.


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, കേന്ദ്രകമ്മിറ്റിഅംഗം സി എസ് സുജാത, സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, വി ടി ജോസഫ് (കേരള കോൺഗ്രസ് എം), കെ വി ബാലസുബ്രഹ്മണ്യൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി കെ രാജൻ (എൻസിപി), യൂജിൻ മൊറേലി (ആർജെഡി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), എ ഷാജു (കേരള കോൺഗ്രസ് ബി), ജോർജ് അഗസ്തിൻ (ജനാധിപത്യ കേരള കോൺഗ്രസ്), സി പി അൻവർ സാദത്ത് (ഐഎൻഎൽ), ജോണി ചെറുപറമ്പിൽ (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് അംഗങ്ങൾ.


ബുധൻ രാവിലെ ഒമ്പതിന് കൊല്ലം ചിന്നക്കട നാണി ഹോട്ടലിൽ ആശയസംവാദവും തുടർന്ന് വാർത്താസമ്മേളനവും. രാവിലെ10ന് ചാത്തന്നൂർ, പകല്‍ മൂന്നിന് ചടയമംഗലം മണ്ഡലങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.


യുഡിഎഫിന്റെ 
‘പോറ്റിക്കോട്ട' 
തകർന്നുവീണു : ബിനോയ്‌ വിശ്വം

ശബരിമലയിൽ വ്യാജപ്രചാരണം നടത്തി യുഡിഎഫ് ഉയർത്തിയ ‘പോറ്റിക്കോട്ട' തകർന്നുവീണെന്ന് എൽഡിഎഫ്‌ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. ജാഥയുടെ ഭാഗമായി ശാസ്താംകോട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പോറ്റിയെ കാത്തതും സംരക്ഷിച്ചതും ബിജെപി,- കോൺഗ്രസ് നേതാക്കളാണ്. അതിന്റെ തെളിവുകൾ ഓരോദിവസവും പുറത്തുവരുന്നു. പോറ്റി കർണാടകത്തിലെ ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായുള്ള പോറ്റിയുടെ ബന്ധങ്ങളും ചിത്രം സഹിതം വെളിച്ചത്തായി. കോൺഗ്രസും- ബിജെപിയും പ്രചരിപ്പിച്ചവ ഇപ്പോൾ അവർക്കുതന്നെ തിരിച്ചടിയാകുകയാണ്. യുഡിഎഫിന്റെ പോറ്റിമുഖം ഓരോ ദിവസവും കൂടുതൽ തുറന്നുകാട്ടപ്പെടുന്നു.


ശബരിമലയിലെ ഒരു തരി സ്വർണംപോലും നഷ്ടപ്പെടില്ല. കുറ്റക്കാർ ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് എൽഡിഎഫ് സ്വീകരിക്കില്ല. ഒന്നല്ല നൂറ്‌ കനുഗോലുമാർ വന്നാലും യുഡിഎഫിനെ രക്ഷിക്കാനാകില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home