print edition വഴി തെളിച്ച് നാട്; വടക്കൻ ജാഥയ്ക്ക് ഇന്ന് സമാപനം

എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയുടെ സമാപന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു / ഫോട്ടോ: ജി പ്രമോദ്
തിരുവനന്തപുരം/പാലക്കാട്
തുടർഭരണത്തിന്റെ വികസന സന്ദേശങ്ങൾ വീണ്ടും ചർച്ചയാക്കിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനങ്ങളെയാകെ സജ്ജരാക്കിയും എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ സമാപനത്തിലേക്ക്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നായകനായ തെക്കൻ മേഖലാ ജാഥ ഞായർ വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തിങ്കളാഴ്‌ച പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ സമാപിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിച്ച മധ്യമേഖലാ ജാഥ ശനിയാഴ്‌ച കൊച്ചിയിൽ സമാപിച്ചിരുന്നു.
തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രവർത്തകർ ഒത്തുകൂടിയ സന്ധ്യയിൽ പുത്തരിക്കണ്ടം മൈതാനിയിൽ തെക്കൻ മേഖലാ സമാപന സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. കഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത ജാഥ തൃശൂർ, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് പര്യടനം നടത്തിയത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മാനേജരായ ജാഥയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യന്‍, പി കെ രാജന്‍, യുജിന്‍ മൊറേലി, ഉഴമലയ്‌ക്കല്‍ വേണുഗോപാല്‍, എ ഷാജു, ജോര്‍ജ് അഗസ്റ്റിൻ, സി പി അന്‍വര്‍ സാദത്ത്, ജോണി ചെറുപറമ്പില്‍ എന്നിവർ സ്ഥിരാംഗങ്ങ ളായി. എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഞായറാഴ്‌ച ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു വരവേൽപ്പ്.
വിവിധ കേന്ദ്രങ്ങളിൽ പി സന്തോഷ്‌കുമാര്‍, കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, പി പി ദിവാകരന്‍, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂര്‍, നൈസ് മാത്യു എന്നിവർ സംസാരിച്ചു. തിങ്കൾ വൈകിട്ട് തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ സമാപിക്കും.











0 comments